medicine

തിരുവനന്തപുരം: നാഷണൽ മെഡിക്കൽ ബില്ലിലെ അപാകതകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേന്റെ നേതൃത്വത്തിൽ രാജ്യവ്യാപകമായി നടത്താനിരുന്ന മെഡിക്കൽ സമരം കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രിയുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ മാറ്റി വച്ചു. ചർച്ചയിൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഉന്നയിച്ച ആവശ്യങ്ങൽ പരിഹരിക്കാമെന്നും ചർച്ചകൾ തുടരുവാൻ കേന്ദ്രസർക്കാർ തയ്യാറാണെന്നും കേന്ദ്ര ആരോഗ്യമന്ത്രി ഐ.എം.എ നേതൃത്വത്തെ അറിയച്ചതിനെ തുടർന്നാണ് സമരം മാറ്റി വെക്കുന്നതെന്ന് ഐ.എം.എ കേരള ഘടകം സംസ്ഥാന പ്രസിഡന്റ് ഡോ. എം.ഇ.സുഗതൻ , സംസ്ഥാന സെക്രട്ടറി ഡോ. സുൾഫി നൂഹൂ എന്നിവർ അറിയിച്ചു. മെഡിക്കൽ വിദ്യാർത്ഥികൾ നടത്തുന്ന പ്രതിഷേധം തുടരുമെന്നും ഇന്ന് രാജ്ഭവനിലേക്ക് വിദ്യാർഥികൾ മാർച്ച് നടത്തുമെന്നും നേതാക്കൾ അറിയിച്ചു.