പാറശാല: ചെങ്കൽ മഹേശ്വരം ശ്രീ ശിവപാർവതി ക്ഷേത്രത്തിലെ നിറപുത്തരി മഹോത്സവം വൻ ഭക്തജനാവലിയുടെ സാന്നിദ്ധ്യത്തിൽ നടന്നു. തമിഴ്‌നാട്ടിലെ നാഞ്ചിനാട്,കരമന നെടുങ്കാട് എന്നിവിടങ്ങളിൽ നിന്നും എത്തിച്ച കതിർക്കുലകൾ ക്ഷേത്രത്തിനുള്ളിൽ പൂജിച്ചതിനെ തുടർന്നാണ് ക്ഷേത്ര മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതി ഭക്തജനങ്ങൾക്കായി കതിർക്കുലകൾ വിതരണം ചെയ്തത്. ക്ഷേത്രത്തിനുള്ളിൽ നടന്ന ചടങ്ങിൽ മേൽശാന്തി കുമാർ മഹേശ്വരം, ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികളായ തുളസീദാസൻ നായർ, വി.കെ.ഹരികുമാർ, കെ.പി.മോഹനൻ, വിജയൻ തുടങ്ങിയവർ നേതൃത്വം നൽകി.