munnar-road-works

തിരുവനന്തപുരം: മൂന്നാർ ട്രിബ്യൂണലിന്റെ പ്രവർത്തനം അവസാനിപ്പിച്ചതിനാൽ അവിടെ കൈകാര്യം ചെയ്തിരുന്ന കേസുകൾ അവ വന്ന സ്ഥലത്തെ കോടതികളിലേക്ക് മടക്കി നൽകും. ഇതിന് ഓർഡിനൻസ് ഇറക്കാൻ ഗവർണ്ണറോട് ശുപാർശ ചെയ്യാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.

ഇടുക്കിയിലെ ഭൂപ്രശ്നം

സങ്കീർണ്ണം:മുഖ്യമന്ത്രി

ഇടുക്കിയിലെ ഭൂപ്രശ്നം മറ്റ് മേഖലകളിൽ നിന്ന് വ്യത്യസ്തവും സങ്കീർണ്ണവുമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സർക്കാരിന്റെ പ്രോത്സാഹനത്തിലൂടെ ഇവിടെ കുടിയേറിപ്പാർത്തവരുണ്ട്. കാലാകാലങ്ങളായി ഇടുക്കിയിൽ താമസിച്ചിട്ടും രേഖാപരമായി അത് തെളിയിക്കാനാവാത്തവരും, തൊഴിലിനായി എത്തിച്ചേർന്ന് തലമുറകളായി അവിടെ താമസിക്കുന്നവരുണ്ട്. അവരിൽ പലരും പിന്നീട് മറ്റ് തൊഴിലിനായി മാറിത്താമസിക്കുകയും പട്ടയം കിട്ടാതെ ജീവിക്കേണ്ടി വരുകയും ചെയ്തു.

അനധികൃത കൈയേറ്റങ്ങൾ ഒഴിപ്പിച്ച് സർക്കാർഭൂമി സ്വതന്ത്രമാക്കണം. പാരിസ്ഥിതിക സംരക്ഷണവും സാധാരണക്കാർക്ക് ജീവനോപാധിയും ഉറപ്പ് വരുത്തണം. ഇത് സംബന്ധിച്ച നിരവധി ചർച്ചകളുടെ അടിസ്ഥാനത്തിലാണ് തീരുമാനമാനമെന്ന് മുഖ്യമന്ത്രി പറഞ്ഞു.