keezhpaloor

പറണ്ടോട് : കീഴ്പാലൂർ മുരുകവിലാസം എൻ.എസ്.എസ് കരയോഗത്തിന്റെ വാർഷിക പൊതുയോഗവും കുടുംബ സംഗമവും നടന്നു.കീഴ്പാലൂർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ കരയോഗം പ്രസിഡന്റ് പി.സുകുമാരൻ നായരുടെ അദ്ധ്യക്ഷതയിൽ എൻ.എസ്.എസ് താലൂക്ക് യൂണിയൻ പ്രസിഡന്റും ഡയറക്ടർ ബോർഡ് മെമ്പറുമായ അഡ്വ.വി.എ.ബാബുരാജ് ഉദ്ഘാടനം ചെയ്തു.എസ്.എസ്.എൽ.സി,പ്ളസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ളസ് നേടിയ കരയോഗം അംഗങ്ങളുടെ കുട്ടികൾക്ക് താലൂക്ക് യൂണിയൻ സെക്രട്ടറി എം.സുകുമാരൻ നായർ എൻഡോവ്മെന്റ് വിതരണം ചെയ്തു.വിതുര മേഖല കൺവീനർ കെ.വിശ്വംഭരൻ നായർ,കരയോഗം സെക്രട്ടറി എം. ഗോപിനാഥൻ നായർ,വൈസ് പ്രസിഡന്റ് വി.എൽ.സന്തോഷ് കുമാർ,വനിതാ സമാജം പ്രസിഡന്റ് വി. ഇന്ദിരാദേവി,സെക്രട്ടറി പി.അമ്പിളി,ട്രഷറർ എൻ.പുഷ്പാർജുനൻ തമ്പി എന്നിവർ സംസാരിച്ചു.മുഖ്യമന്ത്രിയുടെ വിശിഷ്ട സേവാ മെഡൽ നേടിയ ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ വിനോബാ നികേതൻ അനിൽ കുമാറിനെ ചടങ്ങിൽ ആദരിച്ചു.