ഉറുഗ്വേ, ഫുട്ബാളർ ഡീഗോ ഫോലാൻ വിരമിച്ചു
ആദ്യ ലോകകപ്പ് ജേതാക്കളായ ഉറുഗ്വേയ്ക്ക് 2010 ഫിഫ ലോകകപ്പിൽ പുനർജ്ജനി സമ്മാനിച്ച് സെമി ഫൈനൽ വരെയെത്തിച്ച മാന്ത്രിക ഫുട്ബാൾ താരം ഡീഗോ ഫോർലാൻ രണ്ട് പതിറ്റാണ്ടിലേറെ നീണ്ട ഫുട്ബാൾ സപര്യയ്ക്ക് വിരാമമിട്ടു. 2010 ലോകകപ്പിലെ മികച്ച താരത്തിനുള്ള ഗോൾഡൻ ബാൾ പുരസ്കാരം സ്വന്തമാക്കിയിരുന്ന ഫോലൻ തെക്കേ അമേരിക്കയിലെയും യൂറോപ്പിലെയും ഏഷ്യയിലെയും എണ്ണം പറഞ്ഞ ക്ളബുകളിൽ കളിച്ച ശേഷമാണ് 40-ാം വയസിൽ ബൂട്ടഴിക്കുന്നത്.
21 വർഷങ്ങൾ
വൻകരകളിയായി 21 വർഷം പ്രൊഫഷണൽ ഫുട്ബാളിൽ സ്ട്രൈക്കർ വേഷം ആടിത്തീർത്തശേഷമാണ് ഫോലാൻ വിരമിക്കാൻ തീരുമാനിച്ചത്.
1998ൽ അർജന്റീനിയൻ ക്ളബ് ഇൻഡിപെൻഡന്റിലൂടെ പ്രൊഫഷണൽ രംഗത്തേക്ക് കാൽവച്ച ഫോലാൽ പിന്നീട് പ്രമുഖ യൂറോപ്യൻ ക്ളബുകളായ മാഞ്ചസ്റ്റർ യുണൈറ്റഡ്, വിയ്യാ റയൽ, അത്‌ലറ്റിക്കോ മാഡ്രിഡ്, ഇന്റർമിലാൽ എന്നിവയുടെ കുപ്പായങ്ങൾ ദീർഘകാലമണിഞ്ഞു. തുടർന്ന് ഏഷ്യയിലേക്ക് മാറി.
ഇന്ത്യയിലും
ഫോലാന്റെ പന്തുകളിപ്പൊരു നേരിട്ടനുഭവിക്കാൻ ഇന്ത്യൻ സൂപ്പർ ലീഗിനും ഭാഗ്യമുണ്ടായിട്ടുണ്ട്. 2016 ൽ മുംബയ് സിറ്റിക്ക് വേണ്ടിയാണ് ഫോലാൻ കളിക്കാനിറങ്ങിയിരുന്നത്.
കഴിഞ്ഞ വർഷം ഹോംഗ് കോംഗ് പ്രിമിയർ ലീഗ് ക്ളബ് കീച്ചി സ്പോർട്സിന് വേണ്ടിയാണ് അവസാനമായി കളത്തിലിറങ്ങിയിരുന്നത്.
250
ഗോളുകളാണ് രാജ്യത്തിന് വേണ്ടിയും വിവിധ ക്ളബുകൾക്കായും കരിയറിൽ ഫോലാൻ അടിച്ചുകൂട്ടിയിരിക്കുന്നത്.
മാഞ്ചസ്റ്റർ യുണൈറ്റഡിനായി ഇംഗ്ളീഷ് പ്രിമിയർ ലീഗും എഫ്.എ കപ്പും നേടി.
2010 ലെ യൂറോപ്പ ലീഗ് ഫൈനലിൽ ഫുൾഹാമിനെതിരെ ഇരട്ട ഗോളടിച്ച് അത്‌ലറ്റിക്കോ മാഡ്രിഡിന് കിരീടം നേടിക്കൊടുത്തു.
2011ൽ ഉറുഗ്വേയെ കോപ്പ അമേരിക്ക കിരീടത്തിലേക്ക് നയിച്ചു. പരാഗ്വേയ്ക്കെതിരായ ഫൈനലിൽ രണ്ട് ഗോളുകൾ നേടി.
5
ഗോളുകൾ 2010 ലോകകപ്പിൽ നേടി ടോപ് സ്കോററായി.
നല്ല ഓർമ്മകൾ നിറഞ്ഞ ഈ മനോഹരമായ വേദിക്ക് തിരശീല വീഴുന്നു. ഇനി പുതിയ വെല്ലുവിളികൾ. ഈ വീഥിയിൽ എന്നോടൊപ്പമുണ്ടായിരുന്നു. എല്ലാവർക്കും നന്ദി.
ഫോലാൻ
മുൻ ഉറുഗ്വേ ഫുട്ബാൾ താരം പാബ്‌ളോ ഫോലാന്റെ മകനാണ് ഡീഗോ ഫോലാൻ.
1997
ലാണ് അർജന്റീനാ ക്ളബ് ഇൻഡിപെൻന്റിൽ ചേർന്നത്.
2002
ൽ ഇംഗ്ളീഷ് ക്ളബ് മാഞ്ചസ്റ്റർ യുണൈറ്റഡിലെത്തി.
63
മത്സരങ്ങൾ മാഞ്ചസ്റ്റർ യുണൈറ്റഡിനായി കളിച്ചു. 10 ഗോളുകൾ
2004
മുതൽ 2007 വരെ വിയ്യാ റയലിൽ
2007
ൽ അത്‌ലറ്റിക്കോ മാഡ്രിഡിൽ. 2011 വരെ തുടർന്നു.
2012
ഒരു വർഷം ഇറ്റാലിയൻ ക്ളബ് ഇന്റർ മിലാനിൽ.
2014ൽ
ജാപ്പനീസ് ക്ളബ് സെറോസോ ഓസക്കയിലൂടെ ഏഷ്യയിലേക്ക്.