p-v-sindhu
SINDHU

ലണ്ടൻ : ലോകത്ത് ഏറ്റവും കൂടുതൽ വരുമാനമുള്ള വനിതാകായിക താരങ്ങളുടെ ഫോബ്സ് മാഗസിൻ പട്ടികയിൽ ഇന്ത്യയിൽ നിന്ന് ബാഡ്മിന്റൺ താരം പി.വി. സിന്ധുമാത്രം. അമേരിക്കൻ ടെന്നിസ് താരം സെറീന വില്യംസാണ് പട്ടികയിൽ ഒന്നാംസ്ഥാനത്ത്.

292 ലക്ഷം അമേരിക്കൻ ഡോളറാണ് സെറീന വില്യംസിന്റെ വരുമാനം.

13-ാം സ്ഥാനത്താണ് പി.വി. സിന്ധു.

55 ദശലക്ഷം ഡോളറാണ് സിന്ധുവിന്റെ വരുമാനം.

ജാപ്പനീസ് ടെന്നീസ് താരം നവോമി ഒസാക്കയ്ക്കാണ് പട്ടികയിലെ രണ്ടാം സ്ഥാനം.

ഒല്ലി സ്റ്റോണിന് പരിക്ക്

ലണ്ടൻ : ആഷസിലെ ആദ്യടെസ്റ്റിൽ വമ്പൻ പരാജയം ഏറ്റുവാങ്ങേണ്ടിവന്ന ഇംഗ്ളണ്ട് ടീമിന് അടുത്ത ആഘാതമായി യുവ പേസർ ഒല്ലി സ്റ്റോണിന്റെ പരിക്ക്. അടുത്തയാഴ്ച ലോഡ്സിൽ തുടങ്ങുന്ന രണ്ടാം ടെസ്റ്റിൽ ഒല്ലിക്ക് കളിക്കാൻ കഴിയില്ല. ആഷസിന് മുമ്പ് അയർലൻഡിനെതിരെ നടന്ന ടെസ്റ്റിലാണ് ഒല്ലി അരങ്ങേറിയിരുന്നത്. ഇൗ ടെസ്റ്റിൽ മൂന്ന് വിക്കറ്റ് വീഴ്ത്തിയെങ്കിലും ആഷസിലെ ആദ്യടെസ്റ്റിൽ പ്ളേയിംഗ് ഇലവനിൽ എത്തിയിരുന്നില്ല. വെറ്ററൻ പേസർ ജെയിംസ് അൻഡേഴസണ് ആദ്യടെസ്റ്റിനിടെ പരിക്കേറ്റിരുന്നതിനാൽ ഒല്ലിക്ക് അവസരം ലഭിക്കുമെന്ന് കരുതിയിരിക്കുമ്പോഴാണ് പരിക്ക് വില്ലനായത്.

വനിതാ ബോക്‌‌സറെ

ഒഴിവാക്കിയത് വിവാദം

ന്യൂഡൽഹി : ലോക ബോക്സിംഗ് ചാമ്പ്യൻഷിപ്പിനുള്ള സെലക്ഷൻ ട്രയൽസിൽ നിന്ന് യുവ വനിതാതാരം നിഖാത് സരിനെ ഒഴിവാക്കിയത് വിവാദമാകുന്നു. 23 കാരിയായ നിഖാതിനെ ഹൈദരാബാദിൽ നിന്ന് ഡൽഹിയിലേക്ക് ട്രയൽസിനായി വിളിച്ചുവരുത്തിയശേഷമായിരുന്നു ഒഴിവാക്കൽ. ഇതിനെതിരെ പരാതി നൽകിയപ്പോൾ നിഖാത് യുവതാരമാണെന്നും ലോകചാമ്പ്യൻ ഷിപ്പിന് ഇപ്പോഴെ ഇറക്കി അന്താരാഷ്ട്ര എതിരാളികൾക്ക് മുന്നിൽ പരിചിതയാക്കേണ്ട എന്ന് കരുതിയാണ് ഒഴിവാക്കിയതെന്നായിരുന്നു മറുപടി. എന്നാൽ 2016 ലെ ലോക ചാമ്പ്യൻഷിപ്പിൽ വെങ്കലം നേടിയ തന്നെ ഇൗ കാര്യം പറഞ്ഞ് ഒഴിവാക്കുന്നത് അംഗീകരിക്കാനാവില്ലെന്നാണ് നിഖാത്തിന്റെ നിലപാട്. അതേസമയം മേരികോം ഉൾപ്പെടെയുള്ളവരെകൂടി ലോക ചാമ്പ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീം പ്രഖ്യാപിച്ചു.

മിക്കിയെ പാകിസ്ഥാൻ

പറഞ്ഞുവിട്ടു

കറാച്ചി : ലോകകപ്പിൽ സെമിഫൈനൽ കാണാതെ പുറത്തായ പാകിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലകൻ മിക്കി ആർതറിന്റെ കസേര തെറിച്ചു. സഹപരിശീലകരായ ആൻഡിപ്ളവർ, അസർ മഹമൂദ് എന്നിവരെയും പുറത്താക്കിയിട്ടുണ്ട്.

അതേ സമയം ആർതർ ഇംഗ്ളണ്ടിന്റെ പുതിയ പരിശീലകനാകാൻ തയ്യാറെടുക്കുകയാണെന്ന് റിപ്പോർട്ടുകളുമുണ്ട്.