vyaparamela

കല്ലമ്പലം : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംഘടിപ്പിക്കുന്ന വ്യാപാര മേളയുടെ കൂപ്പൺ വിതരണോദ്ഘാടനം അഡ്വ.ബി.സത്യൻ എം. എൽ. എ നിർവഹിച്ചു.ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് ബി. ജോഷി ബാസു അധ്യക്ഷത വഹിച്ചു.ഒറ്റൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് ആർ.സുഭാഷ് മുഖ്യ പ്രഭാഷണം നടത്തി. വാർഡ് മെമ്പർ എൻ.അജി,ഏകോപന സമിതി ഭാരവാഹികളായ ടി.ശ്രീനാഗേഷ്,യു.എൻ.ശ്രീകണ്ഠൻ,ബി.ലാജി, എന്നിവർ പ്രസംഗിച്ചു.യൂണിറ്റ് ജനറൽ സെക്രട്ടറി ഡി.എസ്.ദിലീപ് സ്വാഗതവും ട്രഷറർ എസ്.ഷൈൻ നന്ദിയും പറഞ്ഞു.വ്യാപാര മേള കോർഡിനേറ്റർ ബി.ലാജിക്ക്‌ എം.എൽ.എ ആദ്യ കൂപ്പണുകൾ കൈ മാറി.