world-news

ലണ്ടൻ: വയസ് മുപ്പതുകഴിഞ്ഞാൽത്തന്നെ പ്രായമായിപ്പോയി എന്നുവിചാരിക്കുന്നവരാണ് ഭൂരിപക്ഷവും. അത്തരക്കാർ കണ്ടുപഠിക്കേ വ്യക്തിയാണ് 61കാരി ലയൻഡ ഏഗൾ. അമ്മൂമ്മയുടെ ശരീരത്തിലെ മസിലുകൾ കണ്ടാൽ യുവകേസരികൾ പോലും മൂക്കുംകുത്തി താഴെവീഴും. ഭക്ഷണനിയന്ത്രണവും നിരന്തരമുള്ള വ്യായാമവുമാണ് സിക്സ്‌പാക് നിലനിറുത്താൻ കഴിയുന്നതെന്നാണ് ലയൻഡ പറയുന്നത്. പ്രോട്ടീൻ പൗഡറുൾപ്പെടെ കൃത്രിമമായതൊന്നും ഏഴയൽവക്കത്തടുപ്പിക്കില്ല.

ആറുകുട്ടികളുടെ അമ്മൂമ്മയായ ലയൻഡ മെഡിക്കൽ അഡ്മിനിസ്‌ട്രേറ്ററും പേഴ്‌സണൽ ട്രെയിനറുമാണ്. 20-ാം വയസിലാണ് വ്യായാമം തുടങ്ങിയത്. സ്വന്തമായിട്ടായിരുന്നു എല്ലാം ചെയ്തത്. മുപ്പതുവയസിലാണ് ആദ്യമായി ജിമ്മിൽപോയിതുടങ്ങിയത്.

ആദ്യം മുതലേ ബോഡിബിൽഡിംഗിൽ പ്രത്യേകം താൽപ്പര്യം ഉണ്ടായിരുന്നുവെന്നാണ് ലയൻഡ പറയുന്നത്. ഭർത്താവ് മാർക്കിന്റെ പൂർണപിന്തുണയും സഹകരണവും ലഭിച്ചതോടെ 55-ാം വയസിൽ ബോഡി ബിൽഡിംഗ് മത്സരത്തിൽ പങ്കെടുത്തുതുടങ്ങി. കുറച്ചുനാൾ സമ്മാനമൊന്നും കിട്ടിയില്ല. ഇൗ പ്രായത്തിൽ എന്തിനാ ഇതൊക്കെയെന്ന് ചിലർ കളിയാക്കുകയും ചെയ്തു. പക്ഷേ, നിരാശയായില്ല. പിൻവാങ്ങാതെ പരിശീലനം തുടർന്നു. അതിന്റെ ഫലവും കിട്ടി. അഞ്ച് തവണ കിരീടം ചൂടി.നേരത്തേ കളിയാക്കിയവരെല്ലാം അഭിനന്ദനവുമായി ചുറ്റിലും കൂടി.

ദീർഘനാളത്തെ പരിശീലനം തന്റെ ശരീരത്തെ ആരോഗ്യമുള്ളതാക്കിയെന്നും കൂടുതൽ ആത്മവിശ്വാസം നൽകുന്നു എന്നാണ് ലയൻഡ പറയുന്നത്. തന്റെ ശരീരവും ജീവിതരീയികളും മറ്റുസ്ത്രീകൾക്ക് ആത്മവിശ്വാസം പകരുമെന്നാണ് ലയൻഡയുടെ പ്രതീക്ഷ. സ്ത്രീകൾക്ക് വളരെ വിലപ്പെട്ട ഒരു ഉപദേശം ഫ്രീയായി നൽകാനും ലയൻൺ ഒരുക്കമാണ്.ശരീരത്തെക്കുറിച്ച് നല്ല ആത്മവിശ്വസം വല്ലുപുലർത്തുക ശരീരസൗന്ദര്യം കാത്തുസൂക്ഷിക്കാൻ ആവുന്നതെല്ലാം ചെയ്യുക എന്നാണ് ആ ഉപദേശം.