national

ലക്നൗ: മുത്തലാക്കിനെതിരെ പരാതിനൽകിയതിന്റെ ദേഷ്യത്തിൽ ഭർത്താവിന്റെ വീട്ടുകാർ മൂക്കുമുറിച്ചതായി യുവതിയുടെ പരാതി. ഉത്തർപ്രദേശിലെ സീതാപൂരിൽ നിന്നുള്ള യുവതിക്കാണ് ദുരനുഭവമുണ്ടായത്. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്.

ഭർത്താവ് ഫോണിലൂടെ തലാക്ക് ചൊല്ലിയെന്ന പരാതിയുമായാണ് യുവതി പൊലീസിനെ സമീപിച്ചത്. ഇരുവിഭാഗത്തെയും വിളിച്ച് പ്രശ്‌നം പരിഹരിക്കാൻ പൊലീസ് ശ്രമിച്ചെങ്കിലും വിജയിച്ചില്ല.

പരാതിനൽകിയതിനെത്തുടർന്ന് ഭർത്താവിന്റെ വീട്ടുകാർ മകളെ ക്രൂരമായി ആക്രമിക്കുകയായിരുന്നു എന്നാണ് യുവതിയുടെ അമ്മ പറയുന്നത്. കേസ് പിൻവലിക്കാൻ സമ്മർദ്ദമുണ്ടായെന്നും അവർ ആരോപിച്ചു. സംഭവത്തിൽ ആരെങ്കിലും അറസ്റ്റിലായോ എന്ന് വ്യക്തമല്ല.

കേന്ദ്രസർക്കാർ അടുത്തിടെയാണ് മുത്തലാക്ക് നിയമം നടപ്പാക്കിയത്.ഇൗ നിയമമപ്രകാരം കുറ്റം തെളിയിക്കപ്പെട്ടാൽ മൂന്ന് വർഷം തടവ് ശിക്ഷ അനുഭവിക്കേണ്ടിവരും.