ബാലരാമപുരം: വിശ്വകർമ്മസഭ പൂങ്കോട് ശാഖയുടെ വിദ്യാഭ്യാസ അവാർഡ് വിതരണവും സമ്മേളനവും ഐ.ബി.സതീഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.ശാഖാ പ്രസിഡന്റ് വി.കുമരേശൻ ആശാരി അദ്ധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് (എം) ജില്ലാ സെക്രട്ടറി സി.ആർ.സുനു മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് എം.ജയപ്രകാശ് അജ്ഞലി വിദ്യാഭ്യാസ അവാർഡ് വിതരണം ചെയ്തു. സംസ്ഥാന കൗൺസിൽ അംഗം വി.എൻ.ചന്ദ്രമോഹൻ സുധൻ കുടുംബസഹായ ഫണ്ട് ഭാര്യക്ക് കൈമാറി.കെ.വി.എസ് യൂണിയൻ പ്രസിഡന്റ് ഡോ.എസ്.ചന്ദ്രബാബു,സെക്രട്ടറി എം.കെ മഹേന്ദ്രകുമാർ എന്നിവർ പഠനോപകരണം വിതരണം ചെയ്തു. യൂണിയൻ വൈസ് പ്രസിഡന്റ് മുരുകേശൻ ആശാരി, ജില്ലാ സെക്രട്ടറി പൂവത്തൂർ.സി.വേണുഗോപാൽ, മഹിളാസമാജം യൂണിയൻ പ്രസിഡന്റ് അമ്പിളി, തുളസികുമാരി, കുശലകുമാരി, എൻ.ശശിധരൻ ആശാരി, വി.എൻ.വിജയമോഹനൻ, ഹേമകുമാർ, എം.സജികുമാർ, അഡ്വ.കിരൺ പി.ദേവ്, നിഷാദ്, കെ.സുരേഷ് കുമാർ എന്നിവർ സംസാരിച്ചു.