national

ലക്നൗ: ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ച പെൺകുട്ടിക്ക് യുവതിയുടെ കരണത്തടി. ഉത്തർപ്രദേശിലെ ജാദവ്പൂർ സർവകലാശാലയിലെ എം ഫിൽ വിദ്യാർത്ഥിനിക്കാണ് നടുറോഡിൽ വച്ച് പരസ്യമായി തല്ലുകിട്ടിയത്. നിങ്ങളെപ്പോലുള്ളവൾ പീഡിപ്പിക്കപ്പെടണമെന്ന് പറഞ്ഞായിരുന്നു അടി. കടയിൽ ഷോർട്സ് ധരിച്ച് എത്തിയപ്പോഴാണ് പെൺകുട്ടിക്ക് തല്ലുകിട്ടിയത്. പെൺകുട്ടിയുടെ വസ്ത്രധാരണം ഇഷ്ടപ്പെടാതിരുന്ന യുവതി ഇത് ചോദ്യം ചെയ്തു. തനിക്ക് ഇഷ്ടമുള്ള വസ്ത്രംധരിക്കാനവകാശമുണ്ടെന്നും ചിലപ്പോൾ ഇതിലും ഇറക്കംകുറഞ്ഞ വസ്ത്രധരിക്കുമെന്ന് പറഞ്ഞ് പെൺകുട്ടി യുവതിയുമായി വാക്കേറ്റത്തിലേർപ്പെട്ടു. പെൺകുട്ടിയെ അസഭ്യം പറഞ്ഞുകൊണ്ട് പാഞ്ഞടുത്ത യുവതി നീയൊക്കെ പീഡിപ്പിക്കപ്പെടേണ്ടവളാണെന്നുപറഞ്ഞ് രണ്ടുതവണ മുഖത്ത് ആഞ്ഞടിക്കുകയായിരുന്നു. അടികൊണ്ട പെൺകുട്ടി അവശയായി നിലത്തിരുന്നുപോയി. സംഭവറിഞ്ഞ് ആൾക്കാർ എത്തിയോടെ അതുവരെ ജ്വലിച്ചുനിന്ന യുവതി സ്ഥലത്തുനിന്ന് പതിയെ മുങ്ങി. പിന്നീട് നടത്തിയ അന്വേഷണത്തിൽ യുവതിയെ പൊക്കി അകത്താക്കി. ഇവരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. അടിയേറ്റ പെൺകുട്ടി ചികിത്സയിലാണ്.