കല്ലമ്പലം: ഇന്ത്യൻ പോസ്റ്റൽ സ്റ്റാംമ്പിന്റെ ഭാഗമായി ഇനി മുതൽ കെ.ടി.സി.ടി സ്കൂളിലെ ഏഴ് വിദ്യാർത്ഥികളുടെ മുഖവും. പോസ്റ്റൽ വകുപ്പ് നടത്തിയ മത്സര പരീക്ഷയിൽ വിജയികളായ എട്ടാം ക്ലാസിലെ ആദിത്യാ സേതു, ദേവിക, എസ്. എം അക്ഷയ്, സുബഹാന, എസ്.ഡി. ഷാരോൺ, ഷഹബാസ് ഖാ൯, സ്നേഹ എസ്. ലാൽ എന്നിവരുടെ മുഖങ്ങളാണ് ഇന്ത്യ൯ പോസ്റ്റൽ സ്റ്റാമ്പിൽ എത്തിയിരിക്കുന്നത്. ജില്ലയിൽ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ വിദ്യാർഥികളായി ഇതോടെ കെ.ടി.സി.ടി വിദ്യാർഥികൾ മാറി. സ്കൂളിൽ നടന്ന ചടങ്ങിൽ അഞ്ചു രൂപയുടെ സ്വന്തം മുഖങ്ങളുള്ള പന്ത്രണ്ട് സ്റ്റാമ്പുകൾ വീതം കുട്ടികൾക്ക് വിതരണം ചെയ്തു. ജില്ലയിലെ ആദ്യ സ്റ്റാംമ്പ് ശേഖരണ ക്യാംപായി ഈ വർഷം ഇന്ത്യ൯ പോസ്റ്റൽ വകുപ്പ് തെരഞ്ഞെടുത്തതും കെ.ടി.സി.ടി സ്കൂളിനെയാണ്. ചടങ്ങിൽ കെ.ടി.സി.ടി ചെയർമാ൯ ഡോ.പി.ജെ നഹാസ്, കൺവീനർ ഇ. ഫസിലുദ്ദീ൯ , സീനിയർ പ്രി൯സിപ്പൽ എസ്. സഞ്ജീവ്, പ്രി൯സിപ്പൽമാരായ എം.എസ് ബിജോയി, എം.എ൯ മീര, സൽമാ ജവഹർ, ഫാജീദാ ബീവി, ബി.ആർ ബിന്ദു, സ്മിതകൃഷ്ണ, സബീനാ, റജിനാ ബീവി, ദിവ്യ, അസീനാ ബീഗം, സംഗീത തുടങ്ങിയവർ പങ്കെടുത്തു.