aug08d

ആ​റ്റിങ്ങൽ: വെട്ടിക്കൽ പാലത്തിന്റെ നിർമ്മാണങ്ങൾ അന്തിമഘട്ടത്തിൽ. പാലം നിർമ്മാണം പൂർത്തിയായാലുടൻ റോഡിന്റെ നിർമ്മാണം ആരംഭിക്കാനാണ് തീരുമാനം. നിശ്ചയിച്ചിട്ടുളള സമയപരിധിക്കുമുന്നേ നിർമ്മാണം പൂർത്തീകരിക്കാനാണ് ശ്രമം. മാമം തോടിനുകുറുകേ വെട്ടിക്കലിൽ ഉണ്ടായിരുന്ന നടപ്പാലം പൊളിച്ചുനീക്കി ഗതാഗതയോഗ്യമായ പാലമാണ് നിർമ്മിക്കുന്നത്. മുദാക്കൽ പഞ്ചായത്തിലെ ഗതാഗതവികസനത്തിന് ഇത് ഏറെ പ്രയോജനം ചെയ്യും. ഡെപ്യൂട്ടിസ്പീക്കർ വി.ശശിയുടെ ഇടപെടലുകളെത്തുടർന്ന് നബാർഡ് അനുവദിച്ച തുക ഉപയോഗിച്ചാണ് പാലവും റോഡും നിർമ്മിക്കുന്നത്. ദേശീയപാതയെയും ചെമ്പകമംഗലംവാളക്കാട് റോഡിൽ മങ്കാട്ടുമൂലയെയും തമ്മിൽ പാലം ബന്ധിപ്പിക്കുന്നുണ്ട്.ഇടയ്‌ക്കോട് ഏലായിൽ നിന്ന് ദേശീയപാതയിൽ പതിനെട്ടാം മൈലിലേയ്‌ക്കെത്തുന്നതിന് രാജഭരണകാലത്ത് നിർമ്മിച്ച നടപ്പാലമാണ് പൊളിച്ചു നീക്കി പുതിയ പാലം നി‌ർമ്മിക്കാൻ തീരുമാനിച്ചത്.വർഷങ്ങൾക്കുമുമ്പ് നാട്ടുകാർ മുൻകൈയെടുത്ത് ഇവിടെ പാടശേഖരത്തിന് നടുവിലൂടെ ഈ പാലത്തിലേയ്ക്ക് ഇരുവശത്തു നിന്നും റോഡ് നിർമ്മിച്ചിരുന്നു.എന്നാൽ നടപ്പാലം മാ​റ്റി പുതിയത് നിർമ്മിക്കണമെന്ന ആവശ്യം വർഷങ്ങളായി അംഗീകരിക്കാതെ കിടന്നു. തുടർന്ന് പാലംവേണമെന്നാവശ്യപ്പെട്ട് കുടുംബശ്രീ പ്രവർത്തകരുടെ നേതൃത്വത്തിൽ പ്രധാനമന്ത്റിക്ക് നിവേദനം നൽകുകയായിരുന്നു. ഡെപ്യൂട്ടി സ്പീക്കർ വി.ശശിക്കും ഇതേ ആവശ്യമുന്നയിച്ച് നാട്ടുകാർ നിവേദനം നല്കി. തുടർന്നാണ് പാലം നിർമ്മിക്കാൻ തുക വകയിരുത്തിയത്.പൊതുമരാമത്ത് വകുപ്പിന്റെ മേൽനോട്ടത്തിലാണ് നിർമ്മാണപ്രവർത്തനങ്ങൾ നടക്കുന്നത്.

ഈ വർഷം മാർച്ച് ഒന്നിനാണ് നിർമ്മാണം ആരംഭിച്ചത്. മഴക്കാലമെത്തും മുമ്പേ തൂണുകൾ നിർമ്മിച്ചുകയറാനായിരുന്നു തീരുമാനം. ഇത് സമയബന്ധിതമായി നടപ്പാക്കിയതാണ് അഞ്ചുമാസം കൊണ്ട് പാലത്തിന്റെ നിർമ്മാണം അന്തിമഘട്ടത്തിലെത്തിക്കാനായത്.

ആർ.ശ്രീകുമാർ,കോൺട്രാക്ടർ

പാലവും റോഡും പൂർത്തിയാകുന്നതോടെ ദേശീയപാതയിൽ നിന്ന് സംസ്ഥാനപാതയിലേയ്‌ക്കെത്താനുള്ള എളുപ്പ വഴി ഒരുങ്ങും. കൂടാതെ ഇടയ്‌ക്കോട് മേഖലയിലുള്ളവർക്ക് ദേശീയപാതയിലേയ്ക്കും ആ​റ്റിങ്ങലേയ്ക്കുമെത്താനും ചുറ്റേണ്ടി വരില്ല.. തോന്നയ്ക്കൽ സായിഗ്രാമത്തിലേയ്ക്കും ഇത് എളുപ്പവഴിയായും

പദ്ധതി തുക: 5 കോടി

പാലം ബന്ധിപ്പിക്കുന്നത്

മുദാക്കൽ പഞ്ചായത്തിലെ

16, 18 വാർഡുകളെ