തിരുവനന്തപുരം: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഇന്ന് രാവിലെ 7.30 മുതൽ 9.15 വരെ നടത്താൻ നിശ്ചയിച്ചിരുന്ന ജയിൽ വകുപ്പിലെ വെൽഫയർ ഓഫീസർ ഗ്രേഡ് 2 തസ്തികയിലേക്കുള്ള ഒ.എം.ആർ പരീക്ഷ കനത്ത മഴയെ തുടർന്നും, ചില പരീക്ഷ കേന്ദ്രങ്ങൾ ദുരിതാശ്വാസ ക്യാമ്പുകളായി പ്രഖ്യാപിച്ചതിനാലും ആഗസ്ത് 30 വെള്ളിയാഴ്ചയിലേക്ക് മാറ്റിവച്ചു. പരീക്ഷാ സമയത്തിലും പരീക്ഷാ കേന്ദ്രത്തിലും മാറ്റമില്ല. ഉദ്യോഗാർത്ഥികൾ നിലവിലെ ഹാൾ ടിക്കറ്റുമായി പരീക്ഷയ്ക്ക് ഹാജരാകണം.