rahul-gandhi

തിരുവനന്തപുരം : പേമാരി ദുരന്തം വിതച്ച വയനാട്ടിലെ ഗുരുതരസ്ഥിതി വിശേഷത്തിൽ അടിയന്തരശ്രദ്ധ അഭ്യർത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയനെ ടെലിഫോണിൽ ബന്ധപ്പെട്ടതായി രാഹുൽഗാന്ധി എം.പി ട്വിറ്ററിൽ അറിയിച്ചു. ദുരിതാശ്വാസനടപടികൾ സംബന്ധിച്ച് വയനാട്, കോഴിക്കോട്, മലപ്പുറം കളക്ടർമാരുമായി സംസാരിച്ചു. വെള്ളപ്പൊക്ക കെടുതിയോട് പോരാടുന്ന വയനാട്ടിലെ ജനതയ്ക്കൊപ്പം തന്റെ പ്രാർത്ഥനയുണ്ട്. വയനാട്ടിലേക്ക് വരണമെന്നുണ്ടായിരുന്നു. പക്ഷേ വരവ് ദുരിതാശ്വാസപ്രവർത്തനങ്ങളെ തടസപ്പെടുത്തിയേക്കുമെന്ന് ഉദ്യോഗസ്ഥർ ഉപദേശിച്ചിരിക്കുന്നു. യാത്രയ്‌ക്ക് അവരുടെ അനുമതിക്കായി കാത്തിരിക്കുകയാണെന്നും രാഹുൽഗാന്ധി അറിയിച്ചു.