ആര്യനാട് :മോദി സർക്കാർ രാജ്യത്തിന്റെ അഖണ്ഡത തകർക്കാനാണ് ശ്രമിക്കുന്നതെന്ന് കോൺഗ്രസ്(എസ്)സംസ്ഥാന ജനറൽ സെക്രട്ടറി ഉഴമലയ്ക്കൽ വേണുഗോപാൽ പറഞ്ഞു. ജമ്മുകാശ്മീർ വിഭജിക്കുകയും പ്രത്യേക പദവി റദ്ദുചെയ്യുകയും ചെയ്ത നടപടിയിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ് അരുവിക്കര നിയോജക മണ്ഡലം കമ്മിറ്റി ആര്യനാട്ട് സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി.പി.എം വിതുര ഏരിയാ സെക്രട്ടറി ഷൗക്കത്തലി, ജില്ലാ പഞ്ചായത്തംഗം വി. വിജുമോഹൻ, സി.പി.ഐ മണ്ഡലം സെക്രട്ടറി എം.എസ്. റഷീദ് എന്നിവർ സംസാരിച്ചു.