engineering-pharmacy

തിരുവനന്തപുരം: എൻജിനിയറിംഗ്, ആർക്കിടെക്ചർ, ഫാ‌ർമസി കോഴ്സുകളിൽ മോപ് അപ് അലോട്ട്മെന്റ് ലഭിച്ചവർക്ക് കോളേജുകളിൽ പ്രവേശനം നേടാനുള്ള സമയം 9ന് വൈകിട്ട് 3വരെയായി ദീർഘിപ്പിച്ചു. പ്രതികൂല കാലാവസ്ഥ കാരണമാണിത്. വയനാട് എൻജിനിയറിംഗ് കോളേജിൽ പ്രവേശനം ലഭിച്ചവർ കോഴിക്കോട് ഗവ. എൻജിനിയറിംഗ് കോളേജിൽ രേഖകൾ സഹിതമെത്തി പ്രവേശനം നേടണം. ഹെൽപ്പ് ലൈൻ- 0471 2339101, 2339102, 2339103, 2339104, 2332123.