നെടുമങ്ങാട് : ഡൽഹിയിൽ വാഹനാപകടത്തിൽ മരിച്ച മലയാളി ജവാന്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു. ആനാട് ഓമന ഭവനിൽ അഭിലാഷ് ജി.ഒ നായരാണ് (38) മരിച്ചത്.ആർമി ഓർഡനൻസ് വിഭാഗത്തിൽ ജോലി ചെയ്യുന്ന ജവാൻ അഭിലാഷ് നായർ ഓടിച്ചിരുന്ന ബുള്ളറ്റിൽ ട്രക്ക് ഇടിച്ചാണ് അന്ത്യം സംഭവിച്ചതെന്ന് ഉദ്യോഗസ്ഥർ ബന്ധുക്കളെ അറിയിച്ചു.കഴിഞ്ഞ 6 ന് രാവിലെയായിരുന്നു അപകടം.ഇന്നലെ വൈകിട്ടോടെ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി ഔദ്യോഗിക ബഹുമതികളോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു.ഭാര്യ : ഹേമലത.മകൾ : കല്യാണി.