മലബാർ സ്പോർട്സ് അക്കാഡമി
രണ്ടാമത്, സായ് മൂന്നാംസ്ഥാനത്ത്
തിരുവനന്തപുരം : ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന ഇന്റർക്ളബ് അത്‌ലറ്റിക്സിൽ ആദ്യ ദിനം ഇഞ്ചോടിഞ്ച് പൊരുതിയ തിരുവനന്തപുരം സായ്‌യെ 50 തിലേറെ പോയിന്റുകൾക്ക് പിന്തള്ളി കോതമംഗലത്തെ മാർ അത്തനേഷ്യസ് സ്പോർട്സ് അക്കാഡമി ഒന്നാംസ്ഥാനത്ത് സായ്‌യെ പിന്തള്ളി മലബാർ സ്പോർട്സ് അക്കാഡമി രണ്ടാംസ്ഥാനത്തേക്ക് എത്തിയിട്ടുണ്ട്.
10 സ്വർണവും 12 വെള്ളിയും 15 വെങ്കലങ്ങളുമടക്കം 206 പോയിന്റാണ് എം.എ അക്കാഡമിക്കുള്ളത്. ആറ് സ്വർണവും ഒൻപത് വെള്ളിയും ആറ് വെങ്കലവുമടക്കം 149.33 പോയിന്റാണ് മലബാർ സ്പോർട്സ് അക്കാഡമി സ്വന്തമാക്കിയത്. എന്നാൽ സ്വർണത്തിന്റെ എണ്ണത്തിൽ ഇരുവരെയുംക്കാൾ മുന്നിൽ സായ് തിരുവനന്തപുരമാണ് 13 സ്വർണം നാല് വെള്ളിയും രണ്ട് വെങ്കലങ്ങളും കൂടി നേടിയെടുത്ത് സായ്ക്ക് പക്ഷേ 145.5 പോയിന്റ് മാത്രമേ ഉള്ളൂവെന്നതിനാലാണ് മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെടേണ്ടിവന്നത്. ആദ്യ ആറ് സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്യുന്നവരെ പോയിന്റ് കണക്കാക്കാൻ പരിഗണിക്കും.
ഇന്നലത്തെ റെക്കാഡുകൾ
ഷോട്ട് പുട്ട്
അണ്ടർ- 14 ഗേൾസ്
ഡോണ മരിയ ഡോണി
പട്ടോളി ഹിൽ പബ്ളിക് സ്കൂൾ
10.34 മീറ്റർ
അണ്ടർ -18 ഗേൾസ്
അതുല്യ പി.എ
നാട്ടിക ഫിഷറീസ് സ്കൂൾ
12.29 മീറ്റർ
ജാവലിൻ ത്രോ
അണ്ടർ-16 ഗേൾസ്
ഐശ്വര്യ സുരേഷ്
എളയാവൂർ സി.എം.എച്ച്.എസ്.എസ്
32-20 മീറ്റർ
അണ്ടർ-18 ബോയ്സ്
ജിബിൻ ദാസ്
എം.എ അക്കാദമി
60.34 മീറ്റർ
ഡിസ്‌കസ് ത്രോ
അണ്ടർ 18 ഗേൾസ്
അതുല്യ പി.എ.
ഫിഷറീസ് സ്കൂൾ , നാട്ടിക
37.51 മീറ്റർ
അണ്ടർ-16 ബോയ്സ്
രാജ് കുമാർ
പള്ളുരുത്തി ഡോൺ സ്കൂൾ
42.23 മീറ്റർ
അണ്ടർ -20 ബോയ്സ്
അലക്സ് പി. തങ്കച്ചൻ
ഗുരുവായൂർ ശ്രീകൃഷ്ണ കോളേജ്
48.01 മീറ്റർ
പോൾവാട്ട്
അണ്ടർ-20 ഗേൾസ്
നിവ്യ ആന്റണി
അൽഫോൺസ, പാല
3.70 മീറ്റർ
100 മീറ്റർ ഹർഡിൽസ്
അണ്ടർ-16 ബോയ്സ്
വിശ്വജിത്ത് ആർ.കെ
പാലക്കാട് ഒളിമ്പിക് ക്ളബ്
13.37 സെക്കൻഡ്
2000 മീറ്റർ
അണ്ടർ-16 ബോയ്സ്
റിജോയ് ജെ
പാലക്കാട് യംഗ്‌സ്റ്റേഴ്സ്
5 മിനിട്ട് 47.86 സെക്കൻഡ്
ഡെക്കാത്ത്ലൺ
ബോയ്സ് അണ്ടർ-20
ഗോകുൽ കെ.ആർ
തിരു. സായ്
6586 പോയിന്റ്