-archery
archery

ഇന്ത്യൻ ആർച്ചറി അസോസിയേഷനെ

ലോക സംഘടന വിലക്കി

ന്യൂഡൽഹി : സംഘടന പിടിക്കാനുള്ള തമ്മിലടി കാരണം ഇന്ത്യൻ ആർച്ചറി അസോസിയേഷന് അന്താരാഷ്ട്ര അംഗീകാരം നഷ്ടമായി. ദേശീയ അസോസിയേഷൻ രണ്ടായി പിളർന്ന് സമാന്തര പ്രവർത്തനം ആരംഭിച്ചതോടെയാണ് വേൾഡ് ആർച്ചറി അസോസിയേഷൻ ഇടപെട്ടത്. ഇൗമാസം അവസാനത്തിനുള്ളിൽ പ്രശ്നം പരിഹരിച്ചില്ലെങ്കിൽ താത്കാലിക വിലക്ക് സ്ഥിരമായി മാറുമെന്ന മുന്നറിയിപ്പും ലോക സംഘടന നൽകിയിട്ടുപ്പ്.

ഇതോടെ ഇന്ത്യൻ അമ്പെയ്ത്ത് താരങ്ങൾക്ക് ഇന്ത്യയെ പ്രതിനിധീകരിച്ച് അന്തർദേശീയ ടൂർണമെന്റുകളിൽ പങ്കെടുക്കാൻ കഴിയാതെ വരും. ഏതായാലും ഇൗമാസം 19 മുതൽ 25 വരെ മാഡ്രിയിൽ നടക്കുന്ന ലോക യൂത്ത് ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ പതാകയ്ക്ക് കീഴിൽ മത്സരിക്കാൻ അനുവാദം നൽകിയിട്ടുണ്ട്.

പ്രശ്നം ഇങ്ങനെ

കഴിഞ്ഞ ജൂൺ മാസം മുതൽ ആർച്ചറി അസോസിയേഷനിൽ പ്രശ്നം തുടരുകയായിരുന്നു ഇത് പരിഹരിക്കണമെന്ന് നിരവധി മുന്നറിയിപ്പുകൾ നൽകിയെങ്കിലും ഫലമുണ്ടാകാത്തതിനെ തുടർന്നാണ് സസ്‌പെൻഷൻ വരെയെത്തിയത്. സംഘടന ഭാരവാഹിത്വത്തിനുള്ള കടിപിടിയാണ് ആർച്ചറി അസോസിയേഷൻ ഒഫ് ഇന്ത്യയെ രണ്ടാക്കിയത്. ജൂൺ ഒൻപതിന് ഒരേ സംഘടനയുടെ ഭാരവാഹിത്വത്തിനായി രണ്ടിടത്ത് ഇലക്ഷൻ നടന്നു. ന്യൂഡൽഹിയിലും ചണ്ഡിഗഡിലും അർജുൻ മുണ്ടയും ബി.വി.പി റാവും ഒാരോ വിഭാഗത്തിന്റെയും പ്രസിഡന്റുമാരായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. മുണ്ടയ്ക്ക് 20 സംസ്ഥാനങ്ങളുടെ പിന്തുണ ലഭിച്ചപ്പോൾ 10 സംസ്ഥട്ടന അസോസിയേഷനുകൾ റാവുവിനൊപ്പം നിന്നു.

ലോക അസോസിയേഷന്റെ പ്രതിനിധിയായി എത്തിയ കാസി റാജി ബുദ്ദീൻ രണ്ടിടത്തായി തിരഞ്ഞെടുപ്പ് നടക്കുന്നത് ഒഴിവാക്കാൻ ചർച്ചകൾ നടത്തിയെങ്കിലും ഫലമുണ്ടായില്ല.

നഷ്ടം താരങ്ങൾക്ക്

അസോസിയേഷനിലെ ..........അവതാളത്തിലാക്കുന്നത് താരങ്ങളുടെ ഭാവിയാണ്.നവംബറിൽ ഒളിമ്പിക് ക്വാട്ട നേടാനുള്ള ചാമ്പ്യൻഷിപ്പുകളിൽ ഇന്ത്യയ്ക്കായി പങ്കെടുക്കാനായില്ലെങ്കിൽ ടോക്കിയോ ഒളിമ്പിക്സിൽ പങ്കെടുക്കാൻ കഴിയാതെ പോകും. ഇപ്പോൾ ഏഷ്യൻ ചാമ്പ്യൻഷിപ്പിനുള്ള ടീം സെലക്ഷൻ നടത്തുന്നത് സ്പോർട്സ് അതോറിറ്റി ഒഫ് ഇന്ത്യ നേരിട്ടാണ്.

ആഭ്യന്തര കലാപത്തെ തുടർന്ന് കഴിഞ്ഞവർഷം പോളണ്ട് ആർച്ചറി അസോസിയേഷനെയും ലോക സംഘടന വിലക്കിയിരുന്നു. ഇൗ ഫെബ്രുവരിയിലാണ് വിലക്ക് നീക്കിയത്.

കേസ് കോടതിയിൽ

തങ്ങൾക്ക് അംഗീകാരം ലഭിക്കണമെന്ന് ആവശ്യപ്പെട്ട ഇരുവിഭാഗങ്ങളും കോടതിയിൽ കേസ് നൽകിയിരിക്കുകയാണ്. ഇതിന്റെ വിധിക്കായി കാത്തിരിക്കുന്നതിനാലാണ് ലോക ഫെഡറേഷന്റെ മുന്നറിയിപ്പുകൾ അവഗണിച്ച് റാവുവും മുണ്ടയും ചർച്ചയ്ക്ക് തയ്യാറാകാതിരുന്നത്.