കയ്പ്പമംഗലം: പെരിഞ്ഞനം കൊച്ചിപറമ്പത്ത് കുഞ്ഞാപ്പു തന്ത്രി (94) നിര്യാതനായി. പെരിഞ്ഞനം കൊച്ചിപറമ്പത്ത് അയ്യപ്പുണ്ണിയുടെയും ചക്കിപ്പെണ്ണിന്റെയും മകനാണ്. കോരു ആശാന്റെ ശിഷ്യപ്രധാനിയും വർക്കല ശിവഗിരിയിലെ ശ്രീനാരായണ ഗുരുദേവന്റെ സമാധി പ്രതിഷ്ഠ നിർവഹിച്ച കോരു ആശാന്റെ സഹകാർമ്മികനുമായിരുന്നു. കോരു ആശാൻ വൈദിക സംഘത്തിന്റെ സ്ഥാപക പ്രസിഡന്റും തുടർച്ചയായി 25 വർഷക്കാലം പ്രസിഡന്റ് സ്ഥാനവും വഹിച്ചു. നിരവധി ക്ഷേത്രങ്ങളിൽ താന്ത്രിക സ്ഥാനം വഹിക്കുന്നു. നൂറിൽപരം ക്ഷേത്രങ്ങളിൽ പ്രതിഷ്ഠാകർമ്മം നിർവഹിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ വിശാലാക്ഷി. മക്കൾ : ഗിരിജ, ഷൈല, ഷീല, അഭിലാഷ്, സുരേഷ് തന്ത്രി. മരുമക്കൾ : ശിവാനന്ദൻ, പ്രകാശൻ, ഉണ്ണിക്കൃഷ്ണൻ, ഷീന, സിജ്‌ന. പേരക്കുട്ടികൾ : ഷിജുചിത്ര, ഷിബിൻ , രോഷ്‌നി , മിഥുൻശിഖ, നിഖിൽ, ജെമി, ജോജിഷ്, രമ്യ, സായ് വിനായക്, ദേവനന്ദ, ദേവപ്രിയ. സംസ്‌കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ നടക്കും.