lampard-chelsea-coach
epl

ഇംഗ്ളീഷ് പ്രിമിയർ ലീഗ് ഫുട്ബാളിന്റെ പുതിയ

സീസണിന് ഇന്ന് തുടക്കം

ആദ്യ മത്സരം ഇന്നുരാത്രി 12.30ന്

ലിവർപൂളും നോർവിച്ച് സിറ്റിയും തമ്മിൽ

ലണ്ടൻ : പ്രീസീസൺ ഫ്രണ്ട്‌ലികളുടെ ഇടവേള കഴിഞ്ഞ് ഇംഗ്ളീഷ് പ്രിമിയർ ലീഗിന്റെ വീറുറ്റ പോരാട്ടത്തിനായി വമ്പൻ ക്ളബുകൾ കച്ചകെട്ടിയിറങ്ങുന്നു. ഇന്നുരാത്രി പുതിയ സീസൺ പ്രിമിയർ ലീഗിന്റെ ആദ്യ മത്സരത്തിന് വിസിൽ മുഴങ്ങുകയാണ്. കഴിഞ്ഞ സീസണിൽ ഒറ്റ പോയിന്റ് വ്യത്യാസത്തിൽ മാഞ്ചസ്റ്റർ സിറ്റിയോട് കിരീടം നഷ്ടമായ ലിവർപൂളാണ് ആദ്യ മത്സരത്തിനിറങ്ങുന്നത്. പ്രിമിയർ ലീഗിലേക്ക് തിരിച്ചുവന്ന നോർവിച്ച് സിറ്റിയാണ് ഇന്ന് രാത്രി 12.30ന് തുടങ്ങുന്ന മത്സരത്തിൽ ലിവർപൂളിന്റെ എതിരാളികൾ. ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റി നാളെ ആദ്യമത്സരത്തിൽ വെസ്റ്റ് ഹാം യുണൈറ്റഡിനെ നേരിടും. ടോട്ടൻ ഹാമിനും നാളെയാണ് ആദ്യമത്സരം. എതിരാളികൾ ആസ്റ്റൺ വില്ലയാണ്.

സൺഡേ സൂപ്പർ

ഞായറാഴ്ചയാണ് ഇൗ വാരത്തിലെ സൂപ്പർ പോരാട്ടം. ചിരവൈരികളായ മാഞ്ചസ്റ്റർ യുണൈറ്റഡും ചെൽസിയും തമ്മിൽ. മുൻ താരം ഫ്രാങ്ക് ലംവാഡ് ചെൽസിയുടെ പരിശീലകനായി അരങ്ങേറുന്നത്. ഇൗ സീസണിലാണ്. ആദ്യമത്സരം തന്നെ മാഞ്ചസ്റ്റർ യുണൈറ്റഡിന് എതിരെയാകുന്നത് ലംപാർഡിന് കനത്ത വെല്ലുവിളിയാണ്. കഴിഞ്ഞ സീസണിൽ എത്തിയ സോൾഷ്യറാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ കോച്ച്.

20

ടീമുകളാണ് പ്രിമിയർ ലീഗിലുള്ളത്. ഇതിൽ 17 ടീമുകൾ കഴിഞ്ഞ സീസണിൽ കളിച്ചത്. മൂന്ന് ടീമുകൾ രണ്ടാം ഡിവിഷനിൽ നിന്ന് ഉയർത്തപ്പെടുന്നവർ.

കാർഡിഫ് സിറ്റി, ഫുൾഹാം, ഹഡേഴ്സ് ഫീൽഡ് എന്നീ ടീമുകളാണ് കഴിഞ്ഞ സീസണിൽ തരം താഴ്ത്തപ്പെട്ടത്.

നോർവിച്ച് സിറ്റി, ഷെഫീൽഡ് യുണൈറ്റഡ്. ആസ്റ്റൺ വില്ല എന്നീ ടീമുകളാണ് പുതിയ സീസണിൽ സ്ഥാനക്കയറ്റം കിട്ടിയെത്തുന്നത്.

3

വർഷത്തെ ഇടവേളയ്ക്കുശേഷമാണ് ആസ്റ്റൺ വില്ലയും നോർവിച്ച് സിറ്റിയും പ്രിമിയർ ലീഗിലെത്തുന്നത്.

12

വർഷത്തിന് ശേഷമാണ് ഷെഫീൽഡ് യുണൈറ്റഡിന് പ്രിമിയർ ലീഗിൽ കളിക്കാൻ അവസരം ലഭിക്കുന്നത്.

വാർ

പ്രിമിയർ ലീഗിൽ ആദ്യമായി വീഡിയോ അസിസ്റ്റന്റ് റഫറി സിസ്റ്റം (വാര) ഉപയോഗിക്കുന്നത് ഇൗ സീസണിലാണ്.

ഫെബ്രുവരിയിൽ മിഡ് സീസൺ ബ്രേക്ക് നൽകുന്നതും ആദ്യമാണ്.

3

പുതിയ പരിശീലകരാണ് ഇൗ സീസണിൽ എത്തുന്നത്. ചെൽസിക്ക് ലംപാർഡ്, ബ്രൈട്ടൺ ആൻഡ് ഹോമിന് ഗ്രഹാം പോട്ട്‌ലർ, ന്യൂകാസിലിന് സ്റ്റീവ് ബ്രൂസ്.

ജിബ്‌രീൽ എവർട്ടനിൽ

ഫ്രഞ്ച് ഡിഫൻഡർ ജിബ്‌രീൽ സിദിബെയെ എസ്. മൊണാക്കോയിൽ നിന്ന് ഇംഗ്ളകഷ് ക്ളബ് എവർട്ടൺ ലോൺ വ്യവസ്ഥയിൽ സ്വന്തമാക്കി.

കാർഡോ സോ വെസ്റ്റ് ഹാമിൽ

പോർച്ചുഗീസ് കൗമാര ഡിഫൻഡർ ഗോൺസാലോ കാർഡോസോയെ പ്രിമിയർ ലീഗ് ക്ളബ് വെസ്റ്റ് ഹാം സ്വന്തമാക്കി.