ന്യൂഡൽഹി : ഗോദയിൽ നിന്നുതന്നെ ജീവിതപങ്കാളിയെ കണ്ടെത്തുന്നത് ഇന്ത്യൻ ഗുസ്തി രംഗത്ത് പുതുമയല്ല. പവൻ കുമാര ഗീതാഫോഗാട്ട്, സാക്ഷിമല്ലിക്, സത്യവർദ്ധ് കഡിയാൻ, സോം വീർ രതി-വിനേഷ് ഫോഗട്ട് ദമ്പതികളെപ്പോലെ മറ്റൊരു ഗുസ്തി പ്രണയവും വിവാഹത്തിലേക്ക് അടുക്കുകയാണ്. 65 കി.ഗ്രാം വിഭാഗത്തിലെ ലോക ഒന്നാം റാങ്കുകാരൻ ബജ്‌റംഗ പൂനിയയാണ് പ്രണയ ഗോദയിലെ നായകൻ. നായിക ഫോഗാട്ട് സഹോദരിമാരിലെ ഇളയവൾ സംഗീതയും. ടോക്കിയ ഒളിമ്പിക്സിലെ ഇന്ത്യൻ മെഡൽ പ്രതീക്ഷയാണ് ബജ്‌റംഗ് . സംഗീത 59 കി.ഗ്രാം വിഭാഗത്തിലെ മുൻ ദേശീയ ചാമ്പ്യനായിരുന്നു. ഇരുവരും തങ്ങളുടെ പ്രണയം വീടുകളിലറിയിച്ചുകഴിഞ്ഞു. ടോക്കിയോ ഒളിമ്പിക്സിന് ശേഷമേ വിവാഹം നടക്കാനിടയുള്ളൂ.