ഇന്ത്യയും വിൻഡീസും തമ്മിലുള്ള ആദ്യ ഏകദിനം തടസപ്പെടുത്തി മഴ
പ്രൊവിഡൻസ് : ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള ആദ്യ ഏകദിന മത്സരം മഴയുടെ കളികൊണ്ട് പലതവണ തടസപ്പെട്ടു. . ഇന്നലെ ഇന്ത്യൻ സമയം രാത്രി ഏഴിനായിരുന്നു മത്സരം തുടങ്ങേണ്ടിയിരുന്നത്.എന്നാൽ എട്ടര മണിയോടെയാണ് ടോസിടാനായത്. ടോസ് നേടിയ ഇന്ത്യ വിൻഡീസിനെ ബൗളിംഗിന് ക്ഷണിച്ചു. മഴ കാരണം മത്സരം 43 ഒാവറായി വെട്ടിച്ചുരുക്കിയിരുന്നുഒൻപത് മണിയായപ്പോഴാണ് ആദ്യ പന്തെറിയാനായത്. .പക്ഷേ കളി 5.4 ഒാവറിലെത്തിയപ്പോഴേക്കും മഴ വീണ്ടുമെത്തി കളി തടസപ്പെടുത്തി. വിൻഡീസ് വിക്കറ്റ് നഷ്ടം കൂടാതെ ഒൻപത് റൺസിലെത്തിയപ്പോഴാണ് മഴയെത്തിയത്. തുടർന്ന് കുറച്ചുസമയത്തിന് ശേഷം കളി പുനരാംരഭിച്ചപ്പോൾ ഒാവറുകൾ 34 ആയി വീണ്ടും വെട്ടിച്ചുരുക്കി. തുടർന്ന് വിൻഡീസ് വീശിയടിക്കാൻ തുടങ്ങി. ആദ്യ പത്തോവറിൽ അവർ 42 റൺസിലെത്തി. 11-ാം ഒാവറിന്റെ ആദ്യ പന്തിൽ ഗെയ്ൽ പുറത്തായി. 13 ഒാവറിൽ 54/1 എന്ന സ്കോറിലെത്തിയപ്പോഴേക്കും മഴ വീണ്ടും കോരിച്ചൊരിയാൻ തുടങ്ങി.ഇന്ത്യൻ സമയം അർദ്ധരാത്രി ഒരുമണിക്കും കളി പുനരാരംഭിക്കാൻ ആയിട്ടില്ല.
ഇന്ത്യ പ്ളേയിംഗ് ഇലവൻ
രോഹിത് ശർമ്മ, ശിഖർ ധവാൻ, വിരാട് കൊഹ്‌ലി (ക്യാപ്ടൻ), ശ്രേയസ് അയ്യർ, കേദാർ യാദവ്, ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ, ഭുവനേശ്വർ കുമാർ, മുഹമ്മദ് ഷമി, ഖലീൽ അഹമ്മദ് , കുൽദീപ് യാദവ്.
വെസ്റ്റ് ഇൻഡീസ് ഫ്ളേയിംഗ് ഇലവൻ
ക്രിസ്‌ഗെയ്ൽ, ഐവിൻ ലെവിസ്, ഷായ്‌ഹോപ്പ് , ഹെട്മേയർ, നിക്കോളാസ് പുരാൻ, റോസ്റ്റൺ ചേസ്, ജാസൺ ഹോൾഡർ, (ക്യാപ്ടൻ), ഫാബിയൻ അല്ലെൻ, കാർലോസ് ബ്രാത്ത് വെയ്‌റ്റ്, ഷെൽഡൺ കോട്ടെറെൽ.
എ ടീമുകളുടെ പോരാട്ടത്തിൽ
ഇന്ത്യയ്ക്ക് മേൽക്കൈ
ജമൈക്ക : വെസ്റ്റ് ഇൻഡീസിൽ പര്യടനം നടത്തുന്ന ഇന്ത്യ എ ടീം മൂന്നാം അനൗദ്യോഗിക ടെസ്റ്റിലും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു.
തരോബയിൽ ഇന്നലെ തുടങ്ങിയ മത്സരത്തിന്റെ ആദ്യ ഇന്നിംഗ്സിൽ ഇന്ത്യ ടോസ് നേടി ബാറ്റിംഗിനിറങ്ങി 201 റൺസിന് ആൾ ഒൗട്ടായി. എന്നാൽ വിൻഡീസിനെ 114 റൺസിന് ആൾ ഒൗട്ടാക്കി ഏഴ് റൺസ് ലീഡെടുത്തു. തുടർന്ന് രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ഇന്ത്യ എ കളിനിറുത്തുമ്പോൾ 23/3 എന്ന നിലയിലാണ്.
നായകൻ ഹനുമ വിഹാരി (55), വിക്കറ്റ് കീപ്പർ വൃദ്ധിമാൻ സാഹ (62), ഒാപ്പണർ മായാങ്ക് അഗർവാൾ (33), ശിവം ദുബെ (26) എന്നിവരുടെ പോരാട്ടമാണ് ഇന്ത്യയെ ഒന്നാം ഇന്നിംഗ്സിൽ 201 റൺസിലെത്തിച്ചത്. വിൻഡീസിനുവേണ്ടി കെമർ ഹോൾഡറും അകിം ഫ്രേസറും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.
67 റൺസ് വിട്ടുകൊടുത്ത് ആറ് വിക്കറ്റ് വീഴ്ത്തിയ ഒാഫ്‌സ്പിന്നർ ക്രിഷ്ണപ്പ ഗൗതമാണ് വിൻഡീസിനെ 194 ൽ ഒതുക്കിയത്. ഉമേഷ് യാദവിന് രണ്ട് വിക്കറ്റ് ലഭിച്ചു. ആവേശ് ഖാനും ശിവം ദുബെയും ഒാരോ വിക്കറ്റ് വീഴ്ത്തി.
രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യയ്ക്ക് പ്രിയങ്ക് പഞ്ചാൽ (3), എ.ആർ. ഇൗശ്വരൻ (6), മായാങ്ക് അഗർവാൾ )5) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്.