വയനാട്: മേപ്പാടി പുത്തുമലയിലെ ദുരന്തം ദൃക്‌സാക്ഷികൾ വിവരിക്കുന്നതിന്റെ വോയിസ് ക്ളിപ് വാട്ട്സ്ആപ്പിൽ പ്രചരിക്കുകയാണ്. കനത്ത മഴയിൽ വൻ ശബ്ദത്തോടെ വലിയ മലമ്പ്രദേശമാകെ ഇടിഞ്ഞു താഴേക്കു പതിക്കുകയായിരുന്നു. തകർന്ന കെട്ടിടത്തിനുള്ളിൽ എത്രപേർ കുടുങ്ങിയിട്ടുണ്ടെന്ന് കൃത്യമായ വിവരങ്ങൾ ലഭ്യമല്ല. ഒട്ടേറെ വാഹനങ്ങളും മണ്ണിനടിയിൽപെട്ടിട്ടുണ്ട്. റോഡ് പണിക്കായി കൊണ്ടുവന്നിരുന്ന ഉപകരണങ്ങളും ഒലിച്ചുപോയി.
ശക്തമായ മഴയും കാറ്റും വൈദ്യുതിബന്ധം നിലച്ചതും മൊബൈൽ നെറ്റ്‌വർക്ക് സംവിധാനം തകരാറിലായതും രക്ഷാപ്രവർത്തനങ്ങൾക്കു തടസ്സം സൃഷ്ടിക്കുന്നു. ഈ പ്രദേശത്ത് എത്തിപ്പെടാനും പ്രയാസമുണ്ട്. റോഡിൽ പലയിടത്തും മണ്ണും മരങ്ങളും വീണു ഗതാഗതം തടസപ്പെട്ടുകിടക്കുകയാണ്. പാലങ്ങളും ഒലിച്ചുപോയി. ദേശീയ ദുരന്ത നിവാരണ സേനയും ഡിഫൻസ് സെക്യൂരിറ്റി കോറും രക്ഷാപ്രവർത്തനത്തിനെത്തിയിട്ടുണ്ട്. ആ വോയിസ് ക്ലിപ്പിൽ പറയുന്നത്.
എല്ലാം പടച്ചോൻ വിധിച്ചപോലെ
''ഞങ്ങൾ ഇങ്ങനെ കുറെ ആളുകൾ പാലം നോക്കി നിൽക്കുന്നുണ്ട്. കുറെ ആൾക്കാർ കടയുടെ മുന്നിൽ, കുറെ ചെക്കന്മാരും കടയുടെ മുന്നിൽനിന്നു ചായ കുടിച്ചു പുറത്തുനിൽക്കുന്നുണ്ട്. അപ്പോഴാണ് ഈ ഒച്ച കേൾക്കുന്നത്. അപ്പോ നോക്കുമ്പോ കണ്ടുനിന്ന ആളുകൾ ഓടി. ഇറങ്ങാൻ പറ്റുന്നവരും പുറത്തുള്ളോരും ഇറങ്ങിയോടി. ഓടുന്ന എല്ലാവരും മുകളിലേക്കാണ് കേറുന്നത്. അവിടെയൊരു ക്വാർട്ടേഴ്സ് ഉണ്ടായിരുന്നു. അത് മൊത്തത്തിൽ പോയി. കന്റീൻ പോയി. രണ്ടുമൂന്നാല് കാറുകൾ പോയി. കുറെ ആളുകൾ കാണാൻ നിൽക്കുന്നുണ്ടായിരുന്നു. അവരൊക്കെ ഓടിരക്ഷപ്പെട്ടോ മണ്ണിനടിയിൽപെട്ടോ എന്നൊന്നും അറിയില്ല. എന്തായാലും ആ ക്വാർട്ടേഴ്സിലുള്ളവർ മണ്ണിന്റടിയിൽപ്പെട്ടിട്ടുണ്ടാവും. അതുറപ്പാണ്. കാന്റീനിലുള്ളവരും മണ്ണിനടിയിലാണ്. കാന്റീൻ നടത്തിയിരുന്നവരുടെ ഒന്നരവയസ്സുള്ള കുട്ടിയെ കാണാനില്ല. മേപ്പാടി തട്ടുകടയിൽ നിന്നിരുന്ന ചെക്കനാണ്. ചെക്കനെ അപ്പത്തന്നെ ചെളിയിൽനിന്നു പൊക്കി.