-flood

കഴിഞ്ഞ പ്രളയത്തിന് ഒരു വയസ് തികയും മുമ്പേ കാലവർഷം കിരാത ഭാവം കാട്ടി ഇക്കുറിയും വിറപ്പിക്കുന്നു. വീഴ്ചകളിൽ നിന്നുള്ള ഗുണപാഠമുള്ളതിനാൽ കരുത്തോടെയും കരുതലോടെയുമാണ് കേരളം നീങ്ങുന്നത്.

2018 ആഗസ്റ്റ് എട്ടുമുതൽ 14 വരെ ചിണുങ്ങിയും പതുങ്ങിയും നിന്ന കാലവർഷം 15 -ാം തീയതി സർവ കരുത്തോടെയും ആഞ്ഞടിച്ചു. ഒമ്പത് ജില്ലകൾ പൊടുന്നനെ പൂർണമായും വെള്ളത്തിനടിയിലായി. 498 ജീവനുകൾ കാലവർഷ ക്രൂരതയിൽ പൊലിഞ്ഞു. ദുരന്തത്തെ അതിജീവിക്കാൻ സർക്കാർ സ്വീകരിച്ച നടപടികളിലേക്ക് കണ്ണോടിക്കാം.

നഷ്‌ടത്തിന്റെ ഭീകരത

ലോകബാങ്ക് പ്രതിനിധി സംഘം ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിച്ച് നടത്തിയ പഠനത്തിലാണ് നഷ്‌ടത്തിന്റെ ഭീകരത വ്യക്തമായത്. 498 ജീവനുകൾക്ക് പുറമെ 15,664 പേർക്ക് വീടും നഷ്‌ടമായി. ഭാഗികമായി വീട് നഷ്‌ടപ്പെട്ടവർ മൂന്ന് ലക്ഷത്തിലധികം വരും. 17,000 കിലോമീറ്റർ റോഡാണ് തകർന്നത്. കാർഷികവിളകൾ, തൊഴിലുപകരണങ്ങൾ, വാഹനങ്ങൾ, ഗാർഹികോപരണങ്ങൾ എന്നിവയ്‌ക്കും നാശമുണ്ടായി. ലോക ബാങ്കിൽ നിന്ന് 3500 കോടി വായ്പ നേടിയെടുക്കാനുള്ള നടപടികൾ പുരോഗതിയിലാണ്.

കേരളത്തെ കരകയറ്റാൻ സംസ്ഥാന സർക്കാർ രൂപം നൽകിയ പ്രത്യേക സമിതിയാണ് 'റീബിൽഡ് കേരള ഇനിഷ്യേറ്റീവ് '. ഡോ. വേണു.വി ആണ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ. ഒരു വർഷത്തിനുള്ളിൽ പരമാവധി പുനർനിർമാണമായിരുന്നു ദൗത്യം. ദീർഘകാലാടിസ്ഥാനത്തിൽ തീർക്കേണ്ടവയെ പ്രത്യേക വിഭാഗമാക്കി. പരമാവധി പരിസ്ഥിതിസൗഹൃദ പുനർനിർമാണം വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു.

ഫണ്ട് സമാഹരണം

മുഖ്യമന്ത്റിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 2019 ജൂൺ ഒന്ന് വരെ 3861. 98 കോടി രൂപ ലഭിച്ചു. അതിൽ 1917 കോടി രൂപ ജനങ്ങളുടെ വിവിധ ആവശ്യങ്ങൾക്കായി അനുവദിച്ചു.

മറ്റു വരുമാനങ്ങൾ

വ്യക്തികൾ, സ്ഥാപനങ്ങൾ - 2,600.62 കോടി.
സാലറി ചാലഞ്ച് - 834.99 കോടി
ഉത്സവബത്ത ഇനം - 117.69 കോടി

ബിവറേജസ് അധിക സെസ് - 308.68 കോടി

പദ്ധതി നിർവഹണം.

പൊതുധാരയെ 27 പ്രധാന മേഖലകളാക്കി തിരിച്ചാണ് പുനർനിർമാണ പദ്ധതികൾക്ക് ആർ.കെ.ഐ രൂപം നൽകിയത്.

15,664 വീടുകളാണ് പൂർണമായും തകർന്നത്. ആറ് സ്‌കീമുകളിലായിട്ടാണ് പുനർനിർമാണം.

 ലൈഫ് മിഷൻ മാതൃക - സ്വയം വീട് നിർമിക്കാൻ മൂന്ന് ഗഡുക്കളായി പണം.

 10,643 കുടുംബങ്ങൾക്ക് ആദ്യ ഗഡു 84 കോടി നൽകി.

 7672 കുടുംബങ്ങൾക്ക് രണ്ടാം ഗഡു 104 കോടി.

 5934 കുടുംബങ്ങൾക്ക് മൂന്നാം ഗഡു 81 കോടി.

 4457 വീടുകൾ പൂർണമായി പണിതീർന്നു.

സഹകരണ സംഘങ്ങളിലൂടെ

1929 പേർക്ക് ആദ്യ ഗഡു 17.54കോടി. 1662 വീടുകൾ പൂർത്തിയായി.

വീടും ഭൂമിയും നഷ്‌ടമായ 539 കുടുംബങ്ങളിൽ 494 പേർക്ക് സ്ഥലം കണ്ടെത്തി.

പുറമ്പോക്ക് ഭൂമികളിലെ വീട് നഷ്‌ടമായ 1109 പേരിൽ 889 പേർക്ക് ഭൂമി കണ്ടെത്തി.

വിവിധ സ്‌കീമുകളിലായി 6,664 വീടുകളുടെ നിർമ്മാണം പൂർത്തീകരിച്ചു.

ഉപജീവനം

ജീവനോപാധി നഷ്‌ടമായവർക്ക് കുടുംബശ്രീ വഴി 1395.16 കോടി പലിശരഹിത വായ്‌പ.
ദേശീയ തൊഴിലുറപ്പ് പദ്ധതിയിലൂടെ 10.78 ലക്ഷം പേർക്ക് തൊഴിൽ.
വിളനാശ നഷ്‌ടപരിഹാരം, നിലമൊരുക്കൽ - 287 കോടി.
ഉരുക്കൾ നഷ്‌ടപ്പെട്ട 27,363 കർഷകർക്ക് ആദ്യഗഡു സഹായം - 21.7 കോടി

മത്സ്യകൃഷി മേഖലയുടെ പുനരുജ്ജീവനം- 40 കോടി.

കൃഷിമേഖല ആകെ നഷ്‌ടം 18,545.25 കോടി.

വിളനാശം നേരിട്ട 2,38,376 പേർക്ക് 66.747 കോടി നൽകി.

കൃഷിവകുപ്പിന്റെ വിഹിതമായി 110.3 കോടി നൽകി.

വിള ഇൻഷ്വറൻസ് 11,718 കർഷകർക്ക് നഷ്‌ടപരിഹാരം 18.04 കോടി.

ബണ്ട് പുനരുദ്ധാരണം/ പമ്പ് സെറ്റ് നന്നാക്കൽ 197.78 കോടി.

പൊതുമരാമത്ത്

കേടുപാടുണ്ടായത് 16,954 കി.മീ. റോഡ്. വേണ്ടത് 10,000 കോടി രൂപ.

 7,602 കി.മീ.പുനർനിർമിച്ചു.

 വിവിധ ഫണ്ടുകളിലൂടെ വിനിയോഗിച്ചത് 3135 കോടി.

 നഗരകാര്യവകുപ്പ് 30 കോടി.