നെയ്യാറ്റിൻകര : തീർഥാടന കേന്ദ്രങ്ങൾ വിശ്വാസത്തിന്റെയും സാഹോദര്യത്തിന്റെയും ഈറ്റില്ലങ്ങളാണെന്ന് എം. വിൻസെന്റ് എം.എൽ.എ പറഞ്ഞു. വ്‌ളാത്താങ്കര സ്വർഗാരോപിത മാതാ ദേവാലയത്തിലെ മരിയൻ തീർത്ഥാടനത്തോടനുബന്ധിച്ച് കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ സംഘടിപ്പിച്ച സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം.കെ.എൽ.സി.എ വ്‌ളാത്താങ്കര യൂണിറ്റ് പ്രസിഡന്റ് സി.എം ബർണാഡ് അദ്ധ്യക്ഷത വഹിച്ചു.മുൻ ജയിൽ ഡി. ജി.പി അലക്‌സാണ്ടർ ജേക്കബ് മുഖ്യ
പ്രഭാഷണം നടത്തി.ഇടവക വികാരി മോൺ.വി.പി ജോസ് ആമുഖ സന്ദേശം നൽകി.കെ.എൽ.സി.എ രൂപത പ്രസിഡന്റ് ഡി.രാജു,കേരളാ കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് ജെ.സഹായദാസ്,കെ.എൽ.സി.എ വ്‌ളാത്താങ്കര സോണൽ പ്രസിഡന്റ് ഡി.ജെ സുനിൽ, ജി.ആർ അനിൽ,വൈസ് പ്രസിഡന്റ് ജി.കെ ജിനുകാമാർ, സെക്രട്ടറി വി.വിനോദ്,അരുൺവി എസ്,പി.വിജയദാസ്,എസ്.ഉഷാകുമാരി തുടങ്ങിയവർ പ്രസംഗിച്ചു.