കുഴിത്തുറ: കളിയിക്കവിളയിൽ ബൈക്ക് യാത്രികനായ തൊഴിലാളി ലോറിക്കടിയിൽപ്പെട്ട് മരിച്ചു. കോഴിവിള സ്വദേശി ജയ്ലാണി (49)ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി ആയിരുന്നു സംഭവം. ജയ്ലാണി കളിയിക്കവിളയിൽ നിന്ന് മാർത്താണ്ഡത്തേക്ക് പോകവെ പടന്താലുമൂട് ചെക്ക് പോസ്റ്റിനടുത്തുവച്ച് ബൈക്കിന്റെ പിന്നിൽ കാർ ഇടിക്കുകയായിരുന്നു.ബൈക്കിൽ നിന്ന് തെറിച്ചു വീണ ജയ്ലാണി എതിരെവന്ന ലോറിക്കടിയിൽപ്പെടുകയായിരുന്നു.
സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു.
|