ഹരിദ്വാർ: വളർത്തുനായ്ക്കളെ കടിച്ചുകൊന്നതിന്റെ ദേഷ്യംതീർക്കാൻ മൂന്ന് പുള്ളിപ്പുലികളെ വിഷംകൊടുത്തുകൊന്നയാൾ അറസ്റ്റിലായി. ലാൽഡ്‌ഹങ് ഗ്രാമത്തിലെ താമസക്കാരനായ സുഖ്പാലാണ് പിടിയിലായത്.
വനമേഖലയോട് ചേർന്നാണ് ഇയാൾ താമസിക്കുന്നത്. ഇയാളുടെ വീടിനടുത്തായി മൂന്ന് പുള്ളിപ്പുലികളുടെ ജഡം കണ്ടെത്തിയിരുന്നു. പോസ്റ്റുമോർട്ടത്തിലാണ് വിഷം ഉളളിൽച്ചെന്നതാണ് മരണകാരണമെന്ന് വ്യക്തമായത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സുഖ്പാൽ പിടിയിലായത്. ചോദ്യംചെയ്യലിൽ അയാൾ കുറ്റമേറ്റു.
വീട്ടിൽ ഒാമനിച്ചുവളർത്തിയിരുന്ന നായ്ക്കളെ പുലികൾ കൊന്നുതിന്നതാണ് ഇൗ ക്രൂരതയ്ക്ക് സുഖ്പാലിനെ പ്രേരിപ്പിച്ചത്. മാംസത്തിൽ വിഷംകലർത്തി നൽകിയാണ് പുലികളെ കൊന്നതെന്നാണ് സുഖ്പാൽ പൊലീസിനോട് പറഞ്ഞത്.