ഗ്രേറ്റർനോയിഡ: കാമുകൻ കൊടുംക്രിമിനൽ. കാമുകി പൊലീസുകാരി.കടുത്ത പ്രണയത്തിനുശേഷം ഇരുവരും വിവാഹിതരായി. പൈങ്കിളിനോവലിലെ കഥയല്ലിത്. നടന്ന സംഭവം. ഗ്രേറ്റർനോയിഡയിലെ പൊലീസുകാരിയായ പായലും കൊലപാകകേസുകളിലടക്കം പ്രതിയായ രാഹുൽ തസ്രാന എന്ന മുപ്പതുകാരനുമാണ് വിവാഹം കഴിച്ചത്.
വ്യാപാരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ രാഹുൽ ഇപ്പോൾ ജാമ്യത്തിലാണ്. ഒരുവർഷം മുമ്പാണ് ഇരുവരും പ്രണയത്തിലായത്. കോടതിയിൽ ഡ്യൂട്ടിനോക്കുന്നതിനിടെയാണ് പായൽ രാഹുലിനെ കണ്ടതും പരിചയപ്പെട്ടതും. പരിചയം വളരെപ്പെട്ടെന്ന് പ്രണയത്തിന് വഴിമാറുകയായിരുന്നു.
ജയിലിൽ രാഹുലിനെ സന്ദർശിക്കാനും പായൽ എത്തിയിരുന്നത്രേ. കഴിഞ്ഞദിസവമാണ് ഇവരുടെ വിവാഹചിത്രങ്ങൾ സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെട്ടതും വൈറലായതും. എവിടെവച്ചാണ് ഇവർ വിവാഹതിരായതെന്ന് വ്യക്തമല്ല. പൊലീസ് സംഭവത്തെക്കുറിച്ച് അന്വേഷണമാരംഭിച്ചു.