kerala-university


എസ്.സി/എസ്.ടി. സ്‌പോട്ട് അലോട്ട്‌മെന്റ് 13-ന് സെനറ്റ് ഹാളിൽ

ഒന്നാം വർഷ ബിരുദാനന്തര ബിരുദ പ്രവേശനവുമായി ബന്ധപ്പെട്ട് ഒഴിവുള്ള എസ്.സി./എസ്.ടി. സീറ്റുകളിലേയ്ക്ക് സ്‌പോട്ട് അലോട്ട്‌മെന്റ് നടത്തുന്നു. വിദ്യാർത്ഥികൾ സർവകലാശാല സെനറ്റ് ഹാളിൽ 13 ന് ഹാജരാകണം. രാവിലെ 9 മുതൽ 11 വരെ വിദ്യാർത്ഥികൾ ഓൺലൈൻ അപേക്ഷയുടെ പ്രിന്റ് ഔട്ട് സഹിതം ഹാജരായി റിപ്പോർട്ട് ചെയ്യണം. നിലവിൽ കോളേജുകളിൽ പഠിച്ചുകൊണ്ടിരിക്കുന്നവർ സ്‌പോട്ട് അലോട്ട്‌മെന്റിൽ പ്രവേശനം ഉറപ്പായാൽ മാത്രമേ ടി.സി. വാങ്ങുവാൻ പാടുള്ളൂ. ഇതുവരെ പ്രവേശനം ലഭിക്കാതെ സ്‌പോട്ട് അലോട്ട്‌മെന്റിൽ പങ്കെടുക്കാൻ വരുന്ന വിദ്യാർത്ഥികളുടെ കൈവശം യോഗ്യതയും ജാതിയും തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ ഉണ്ടായിരിക്കണം. നിലവിൽ പ്രവേശനം ലഭിക്കാതെ സ്‌പോട്ട് അലോട്ട്‌മെന്റിൽ പങ്കെടുക്കാൻ വരുന്ന ആർക്കും തന്നെ സർട്ടിഫിക്കറ്റ് ഹാജരാക്കുവാൻ പ്രത്യേക സമയം അനുവദിക്കില്ല. കോളേജും കോഴ്സും അലോട്ട് ചെയ്തു കഴിഞ്ഞാൽ യാതൊരു കാരണവശാലും മാറ്റം അനുവദിക്കില്ല. രജിസ്‌ട്രേഷൻ സമയം കഴിഞ്ഞു വരുന്നവരെ ഒരു പരിഗണിക്കില്ല. രജിസ്‌ട്രേഷൻ സമയത്ത് റിപ്പോർട്ട് ചെയ്യുന്ന വിദ്യാർത്ഥികളിൽ നിന്നും സർവകലാശാല തയ്യാറാക്കുന്ന റാങ്ക് പട്ടികയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം നടക്കുക. അലോട്ട്‌മെന്റ് ലഭിച്ചാൽ ഉടൻ തന്നെ പ്രവേശന ഫീസ് (310/- രൂപ) ഒടുക്കണം. നിലവിൽ കോളേജുകളിൽ പഠിച്ചുകൊണ്ടിരിക്കുന്നവർ കോളേജിൽ നിന്നും ലഭിച്ച തിരിച്ചറിയൽ കാർഡ്, ഓൺലൈൻ അപേക്ഷയുടെ പ്രിന്റൗട്ട് എന്നിവ നിർബന്ധമായും ഹാജരാക്കണം. പ്രവേശന ഫീസായ 310/​- രൂപ മുമ്പ് ഒടുക്കിയിട്ടുള്ളവർ വീണ്ടും ഈ തുക ഒടുക്കേണ്ട. അവർ ഈ തുക ഒടുക്കിയ രസീതിന്റെ പകർപ്പ് കൈവശം സൂക്ഷിക്കണം. ഓൺലൈൻ അപേക്ഷ സമർപ്പിച്ചിട്ടുള്ള എല്ലാവരേയും പരി​ഗ​ണി​ച്ച​തിന് ശേഷം മാത്രമേ ഓൺലൈൻ രജിസ്‌ട്രേഷൻ ഇല്ലാത്തവരെ അലോട്ട്‌മെന്റിൽ പരിഗണിക്കുകയുള്ളൂ. സ്‌പോട്ട് അലോട്ട്‌മെന്റിനാ​​യി സർവ​ക​ലാ​ശാ​ല​യി​ലേയ്ക്ക് അപേ​ക്ഷ​കൾ അയ​ക്കേണ്ട

പ്രാക്ടി​ക്കൽ

രണ്ടാം സെമ​സ്റ്റർ ബി.​എ​സ്‌സി കമ്പ്യൂ​ട്ടർ സയൻസ് പരീ​ക്ഷ​യുടെ പ്രാക്ടി​ക്കൽ 22 മുതൽ അതാത് കോളേ​ജു​ക​ളിൽ നട​ത്തുംമൂന്നാം സെമ​സ്റ്റർ ബി.​ടെക് (2013 സ്‌കീം) മേയ് 2019 (സ​പ്ലി​മെന്റ​റി) പ്രാക്ടി​ക്കൽ കമ്പ്യൂ​ട്ടർ സയൻസ് ആൻഡ് എൻജിനിയറിംഗ്, ഇൻഫർമേ​ഷൻ ടെക്‌നോ​ളജി ബ്രാഞ്ചു​ക​ളുടെ പ്രോഗ്രാ​മിംഗ് ലാബ് യൂണി​വേ​ഴ്സിറ്റി കോളേജ് ഒഫ് എൻജിനിയറിംഗ് കാര്യ​വട്ടത്ത് 16 ന് നട​ത്തും


പരീക്ഷാ തീയതി

19, 21 തീയ​തി​ക​ളി​ൽ നട​ത്താ​നി​രുന്ന മൂന്നാം സെമ​സ്റ്റർ എൽ.​എൽ.എം പരീ​ക്ഷ​കൾ യഥാ​ക്രമം 22, 29 തീയ​തി​ക​ളി​ലേയ്ക്ക് പുനഃ​ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്നു.

30, സെപ്തംബർ രണ്ട്, നാല് തീയ​തി​ക​ളിൽ നട​ത്താ​നി​രുന്ന ഒന്നാം സെമ​സ്റ്റർ എൽ.​എൽ.എം ഡിഗ്രി പരീ​ക്ഷ​കൾ യഥാ​ക്രമം സെപ്തം​ബർ മൂന്ന്, അഞ്ച് 17 തീയ​തി​ക​ളി​ലേയ്ക്ക് പുനഃ​ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്നു.


ക്ലാസ് ഇല്ല

വിദൂര വിദ്യാ​ഭ്യാസ വിഭാഗം തിരു​വ​ന​ന്ത​പു​രം, കൊല്ലം സെന്റ​റു​ക​ളിലെ പത്ത്, 11 തീയ​തി​ക​ളിലെ എല്ലാ ക്ലാസു​കളും മാറ്റി​വെ​ച്ചു.


ടൈംടേ​ബിൾ

26 ന് ആരം​ഭി​ക്കുന്ന നാലാം സെമ​സ്റ്റർ റീസ്ട്ര​ക്‌ച്ചേർഡ്/വൊക്കേ​ഷ​ണൽ ഡിഗ്രി കോഴ്സു​ക​ളുടെ മേഴ്സി​ചാൻസ് (2008 അഡ്മി​ഷൻ വരെ)/സപ്ലി​മെന്ററി (2009 അഡ്മി​ഷൻ) പരീക്ഷാ ടൈംടേ​ബിൾ പ്രസി​ദ്ധീ​ക​രി​ച്ചു. യു.​ഐ.ടി തിരു​വ​ന​ന്ത​പു​രം, കൊല്ലം, അടൂർ, ആല​പ്പുഴ എന്നീ കേന്ദ്ര​ങ്ങ​ളിലാണ് പരീക്ഷ നട​ത്തു​ന്ന​ത്. വിദ്യാർത്ഥി​കൾ രജി​സ്റ്റർ ചെയ്ത കോളേ​ജു​ക​ളിൽ നിന്നും ഹാൾടി​ക്കറ്റ് വാങ്ങി, മേൽ പറഞ്ഞ കേന്ദ്ര​ങ്ങ​ളിൽ പരീക്ഷ എഴു​തണം
ആഗ​സ്റ്റിൽ നട​ത്തുന്ന ആറാം സെമ​സ്റ്റർ (2011 സ്‌കീം - സപ്ലി​മെന്റ​റി), സെപ്തംബ​റിൽ നട​ത്തുന്ന രാം സെമ​സ്റ്റർ (2018 സ്‌കീം - റെഗു​ലർ, 2014 സ്‌കീം - ഇംപ്രൂ​വ്‌മെന്റ് ആൻഡ് സപ്ലി​മെന്റ​റി) (ബി.​എ​ച്ച്.എം/ബി.​എ​ച്ച്.​എം.​സി.​റ്റി) ബാച്ചിലർ ഒഫ് ഹോട്ടൽ മാനേ​ജ്‌മെന്റ് ആൻഡ് കാറ്റ​റിംഗ് ടെക്‌നോ​ളജി പരീ​ക്ഷാ ടൈംടേ​ബിൾ വെബ്‌സൈ​റ്റിൽ.


അപേക്ഷ ക്ഷണി​ക്കുന്നു

സർവ​ക​ലാ​ശാ​ല​യുടെ പോസ്റ്റ് ഡോക്ട​റൽ ഫെല്ലോ​ഷി​പ്പി​നു​ളള (റെ​ഗു​ലർ/ബ്രിഡ്ജ് 2018 - 19) അപേ​ക്ഷ​കൾ ക്ഷണി​ച്ചു. അപേ​ക്ഷാ​ഫോറം research.keralauniversity.ac.in അല്ലെങ്കിൽ research.keralauniversity.ac.inൽ നിന്ന് ഡൗൺലോഡ് ചെയ്യാം. യോഗ്യ​രായ വിദ്യാർത്ഥി​കൾ അപേക്ഷാ ഫോറവും അനു​ബന്ധ രേഖ​കളും രജി​സ്ട്രാർ, കേരള സർവ​ക​ലാ​ശാ​ല, എസ്.​എച്ച് കാമ്പ​സ്, പാളയം തിരു​വ​ന​ന്ത​പുരം 695034 എന്ന വിലാ​സ​ത്തിൽ 24ന് വൈകുന്നേരം അഞ്ചിന് മുൻപ് സമർപ്പി​ക്കണം.


തുടർ വിദ്യാ​ഭ്യാസ വ്യാപന കേന്ദ്രം പി.​എം.ജിയിലെ സി.​എ.​സി.​ഇ.ഇ കാമ്പ​സിൽ നട​ത്തുന്ന ആറ് മാസ കാല​യ​ള​വു​ളള സർട്ടി​ഫി​ക്കറ്റ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേ​ഷൻ സയൻസ് (യോഗ്യത: പ്ലസ്ടു/പ്രീഡി​ഗ്രി. ഫീസ്: 7500 രൂപ). സർട്ടി​ഫി​ക്കറ്റ് ഇൻ നഴ്സിംഗ് അഡ്മി​നി​സ്‌ട്രേ​ഷൻ (യോഗ്യത: ജി.​എൻ.എം/ബി.​എ​സ്.സി നഴ്സിംഗ് കൂടാതെ കേരള രജി​സ്‌ട്രേ​ഷൻ ഉണ്ടായി​രി​ക്ക​ണം. ഫീസ്: 7500 രൂപ) കോഴ്സു​കൾക്ക് അപേക്ഷ ക്ഷണി​ക്കു​ന്നു. അവ​സാന തീയതി 30. പി.ജി ഡിപ്ലോമ ഇൻ യോഗാ തെറാപ്പി കോഴ്സിന് സീറ്റ് ഒഴി​വു​ണ്ട്. (യോഗ്യത: സർവ​ക​ലാ​ശാല അംഗീ​കൃത ബിരു​ദം, ഫീസ്: 19,600/- രൂപ, കാലാ​വധി: ഒരു വർഷം). ക്ലാസു​കൾ 19 ന് ആരം​ഭി​ക്കും. വിശ​ദ​വി​വ​ര​ങ്ങൾക്ക് സി.​എ.​സി.ഇ.ഇ ഓഫീ​സു​മായി ബന്ധ​പ്പെ​ടു​ക. ഫോൺ: 0471 2302523

പരീ​ക്ഷാ​ഫലം

2019 ജൂണിൽ നട​ത്തിയ എം.എ പൊളി​റ്റി​ക്കൽ സയൻസ് 2017 - 2019 ബാച്ച് (സി.​എ​സ്.​എ​സ്) പരീ​ക്ഷാ​ഫലം പ്രസി​ദ്ധീ​ക​രി​ച്ചു. 2019 ഫെബ്രു​വ​രി​യിൽ നടന്ന നാലാം സെമ​സ്റ്റർ എം.എ ഫിലോ​സ​ഫി, അറ​ബിക് ലാംഗ്വേജ് ആന്റ് ലിറ്റ​റേ​ച്ചർ, എം.​എ​സ്.സി കൗൺസി​ലിംഗ് സൈക്കോ​ള​ജി, ജിയോ​ള​ജി, ഹോം സയൻസ് (ഫാ​മിലി റിസോഴ്സ് മാനേ​ജ്‌മെന്റ്, എക്സ്റ്റൻഷൻ എഡ്യൂക്കേഷൻ, ഫുഡ് ആന്റ് ന്യൂട്രീ​ഷ്യൻ, ന്യൂട്രീ​ഷ്യൻ ആന്റ് ഡയ​റ്റ​റ്റി​ക്സ്), എം.​എ​സ്.​ഡബ്യൂ (സോഷ്യൽ വർക്) എന്നീ പരീ​ക്ഷ​ക​ളുടെ ഫലം വെബ്‌സൈ​റ്റിൽ.


സീറ്റ് ഒഴി​വ്

കാര്യ​വട്ടം കാമ്പ​സിലെ നിയമ പഠന വകു​പ്പിൽ എൽ.​എൽ.എം (സി.​എ​സ്.​എ​സ്) 2019 - 20 പ്രോഗ്രാ​മിൽ എസ്.ടി വിഭാ​ഗ​ത്തിൽ ഒരു സീറ്റ് ഒഴി​വു​്. താൽപ്പ​ര്യ​മു​ള​ള​വർ അസ്സൽ രേഖ​ക​ളു​മായി ആഗസ്റ്റ് 16 ന് രാവിലെ 10.30 ന് ഡിപ്പാർട്ട്‌മെന്റ് ഓഫീ​സിൽ ഹാജ​രാ​കേ​​താ​ണ്. വിശ​ദ​വി​വ​ര​ങ്ങൾക്ക്: 0471 - 2308936

ഓറി​യ​ന്റേ​ഷൻ പ്രോഗ്രാം

വിദൂര വിദ്യാ​ഭ്യാസ വിഭാ​ഗ​ത്തിലെ പി.ജി വിദ്യാർത്ഥി​കൾക്കായി തൊഴിൽ നൈപുണ്യ വിക​സ​ന​ത്തി​നായി ഏക ദിന ഓറി​യ​ന്റേ​ഷൻ പ്രോഗ്രാം 14 ന് രാവിലെ 10 മുതൽ 4 വരെ സെനറ്റ് ചേംബ​റിൽ നട​ത്തു​ന്നു. താല്പ​ര്യ​മു​ള​ള​വർക്ക് രജി​സ്റ്റർ ചെയ്യാം. കൂടു​തൽ വിവ​ര​ങ്ങൾക്ക്: www.ideku.net


.