psc-exams-

തിരുവനന്തപുരം: പി.എസ്.സി നടത്തിയ പൊലീസ് കോൺസ്റ്റബിൾ പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്ന കേസിൽ അഞ്ച് പ്രതികളുടെയും ഫോൺ വിവരങ്ങൾ ക്രൈംബ്രാഞ്ച് ശേഖരിക്കും. ഇതോടൊടൊപ്പം എസ്.എം.എസ്, വാട്‌സ് ആപ് സന്ദേശങ്ങൾ സംബന്ധിച്ച വിവരങ്ങളും ശേഖരിക്കും.ഇതിനായി പ്രത്യേക അന്വേഷണ സംഘം പൊലീസ് ഹൈടെക് സെല്ലിനു കത്തു നൽകി.

യൂണിവേഴ്സിറ്റി കോളേജിലെ എസ്. എഫ്.എെ നേതാക്കളായ ആർ.ശിവരഞ്ജിത്,എ.എൻ.നസീം,പി.പി. പ്രണവ്, ഇവർക്ക് എസ്.എം.എസായി ഉത്തരങ്ങൾ കെെമാറിയ എസ്.എ.പി കോൺസ്റ്റബിൾ ഗോകുൽ, വിഎസ്എസ് സി താൽക്കാലിക ജീവനക്കാരനും കല്ലറ സ്വദേശിയുമായ സഫീർ എന്നിവർക്കെതിരെയാണ് ക്രെെംബ്രാഞ്ച് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ പ്രഥമവിവര റിപ്പോർട്ട് നൽകിയത്. പരീക്ഷയിൽ ശിവരഞ്ജിത് ഒന്നാംറാങ്കുകാരനും പ്രണവ് രണ്ടാം റാങ്കുകാരനും. നസീം 28-ാം റാങ്കുകാരനുമായിരുന്നു. നാലു മൊബെെലുകളിൽ നിന്നാണ് ഇവർക്ക് ഉത്തരങ്ങൾ എത്തിച്ചത്. ഇതിൽ പല മൊബെെൽ നമ്പറുകളും ഇപ്പോൾ പ്രവർത്തനരഹിതമാണ്. സംസ്കൃത കോളേജിൽ നിന്നാണ് ഉത്തരങ്ങൾ കെെമാറിയിരിയ്ക്കുന്നതെന്നാണ് ക്രെെംബ്രാഞ്ച് കണ്ടെത്തൽ. പരീക്ഷാ ദിവസത്തേതിനൊപ്പം,അടുത്തുള്ള ദിവസങ്ങളിലെ ഫോൺവിളികളും സന്ദേശങ്ങളുടെ വിവരങ്ങളും ശേഖരിക്കും.

കേസിന്വേന്വേഷണത്തിന് ക്രൈം ബ്രാഞ്ച് ആക്ഷൻ പ്ലാനും തയ്യാറാക്കി. ഉത്തരം ചോർത്തി പരീക്ഷ എഴുതിയ മൂന്നുപേരുടെയും മൊബൈലിലേക്ക് ഉത്തരം തന്നെയാണ് ഗോകുലും സഫീറും നൽകിയതെന്ന് തെളിയിക്കേണ്ടതുണ്ട്. പ്രതികൾ കു​റ്റസമ്മതവും നടത്തണം. അതിനു ചോദ്യം ചെയ്യലിന് ഒപ്പം ശാസ്ത്രീയ തെളിവുകളും ശേഖരിക്കണം. കഴിഞ്ഞ ദിവസം എസ്.പി എസ് ഷാനവാസിന്റെ സാന്നിധ്യത്തിൽ ചേർന്ന യോഗമാണ് പ്രതികളുടെ ചോദ്യംചെയ്യൽ അടക്കമുള്ളവയുടെ ആക്ഷൻ പ്ലാൻ തയാറാക്കിയത്. അന്വേഷണം യൂണിവേഴ്സിറ്രി കോളേജ് അധ്യാപകരിലേക്ക് നീളും.