തിരുവനന്തപുരം: നഗരസഭ മെയിൻ ഓഫീസിലും വഴുതക്കാട് വനിതാ കോളേജിലുമാണ് കളക്ഷൻ സെന്ററുകൾ ആരംഭിച്ചത്. നഗരസഭ മെയിൻ ഓഫീസിൽ 24മണിക്കൂറും പ്രവർത്തിക്കുന്ന കൗണ്ടറിൽ ദുരിതാശ്വാസ ക്യാമ്പിലേക്ക് അയയ്ക്കുന്നതിന് ആവശ്യമായ സാമഗ്രികൾ സ്വീകരിക്കും. കുടിവെള്ളം, അരി, പയറുവർഗങ്ങൾ ഡ്രൈ ഫ്രൂട്‌സ്, ബിസ്‌ക്ക​റ്റ്, ഉപ്പ്, തേയില, പഞ്ചസാര, റെസ്‌ക്, ബേബി ഫുഡ്, തേങ്ങ തുടങ്ങിയ ഭക്ഷണസാധനങ്ങളും ബെഡ്ഷീ​റ്റ്, തോർത്ത്, ലുങ്കി, നൈ​റ്റി, ടി ഷർട്ട്, അടിവസ്ത്രങ്ങൾ, കുട്ടികൾക്കുള്ള ഉടുപ്പുകൾ തുടങ്ങിയ തുണിത്തരങ്ങൾ, പായ , ടോർച്ച്, മെഴുകുതിരി, ലൈ​റ്റർ, സാനി​റ്ററി നാപ്കിൻ തുടങ്ങിയവയുമാണ് കളക്ഷൻ സെന്ററുകളിൽ സ്വീകരിക്കുക. പെട്ടെന്ന് നശിച്ചുപോകുന്ന ബ്രഡ്, ബൺ മുതലായ ഭക്ഷണസാധനങ്ങൾ ഒഴിവാക്കണമെന്നും പഴയതും ഉപയോഗ ശൂന്യവുമായ തുണിത്തരങ്ങൾ സ്വീകരിക്കില്ലെന്നും അധികൃതർ അറിയിച്ചു. അവശ്യ സാമഗ്രികൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ മേയറുടെ ഫേസ്ബുക്ക് പേജിലൂടെ അപ്ഡേറ്റ് ചെയ്യും. കൺട്രോൾ റൂം ഫോൺ നമ്പരുകൾ: 9496434503, 9496434434, 9496434449, 9496434461, 9496434492, 9496434498.