mbbs

തിരുവനന്തപുരം: എം.ബി.ബി.എസ് ഒഴികെയുള്ള മെഡിക്കൽ, അനുബന്ധ കോഴ്സുകളിലേക്കുള്ള കേന്ദ്രീകൃത അലോട്ട്മെന്റ് നടപടിക്രമങ്ങൾ ആരംഭിച്ചു. ബി.ഡി.എസ്, ബി.എ.എം.എസ്, ബി.എച്ച്.എം.എസ്, സിദ്ധ, യുനാനി, അഗ്രികൾച്ചർ, ഫോറസ്ട്രി, വെറ്ററിനറി, ഫിഷറീസ് കോഴ്സുകളിലേക്കാണ് അലോട്ട്മെന്റ്. ഈ ഘട്ടത്തിൽ ഉൾപ്പെടുത്തിയ ആയുർവേദ കോളേജുകളിലേക്കും അലോട്ട്മെന്റ് നടത്തും. www.cee.kerala.gov.inൽ നിർബന്ധമായും ഓൺലൈൻ ഓപ്ഷൻ കൺഫർമേഷൻ നടത്തണം. പുതുതായി ഉൾപ്പെടുത്തിയ ആയുർവേദ കോളേജുകളിലേക്ക് ഓപ്ഷൻ രജിസ്ട്രേഷനും മറ്റിടങ്ങളിൽ പുന:ക്രമീകരണത്തിനും 15ന് രാവിലെ 10വരെ വെബ്സൈറ്റിൽ സൗകര്യമുണ്ട്. 16നാണ് അലോട്ട്മെന്റ് പ്രസിദ്ധീകരിക്കുക. 21നകം ഫീസടച്ച് കോളേജുകളിൽ പ്രവേശനം നേടണം. ഹെഡ് പോസ്റ്റ് ഒാഫീസുകളിലോ ഓൺലൈനായോ ഫീസടയ്ക്കാം. മുൻ അലോട്ട്മെന്റുകൾ സ്വീകരിക്കാത്തവരുടെ ഹയർഓപ്ഷനുകൾ റദ്ദാക്കിയിട്ടുണ്ട്. മോപ് അപ് കൗൺസലിംഗിൽ എം.ബി.ബി.എസ് പ്രവേശനം ലഭിച്ചവരുടെ ഓപ്ഷനുകളും റദ്ദാക്കി. അലോട്ട്മെന്റുകളിൽ ഇവരെ പരിഗണിക്കില്ല. അഖിലേന്ത്യാ ക്വോട്ടയിൽ പ്രവേശനം നേടിയവരുടെയും എം.സി.സി നൽകിയ പട്ടികയിലുള്ളവരെയും അലോട്ട്മെന്റിന് പരിഗണിക്കില്ല. പാലക്കാട് അഹല്യ, പാലക്കാട് ശാന്തിഗിരി, കണ്ണൂർ എം.വി.ആർ, ഒല്ലൂർ വൈദ്യരത്നം ആയുർവേദ കോളേജുകളെയാണ് പുതുതായി ഉൾപ്പെടുത്തിയത്. ഇവിടങ്ങളിലേക്ക് ഓൺലൈൻ ഓപ്ഷൻ രജിസ്ട്രേഷൻ നടത്താം.കൂടുതൽ വിവരങ്ങൾക്ക്: www.cee.kerala.gov.in, www.cee-kerala.org, 0471 2332123, 2339101, 2339102, 2339103, 2339104