health

കൗമാരകാലഘട്ടം ഒരു വ്യക്തിയുടെ പ്രത്യേകിച്ചും ഒരു പെൺകുട്ടിയുടെ ജീവിതത്തിൽ ഏറ്റവും സുന്ദരമായ കാലഘട്ടമാണ്. കൗമാരത്തിലും യൗവനാരംഭത്തിലുമുള്ള ഒരു പെൺകുട്ടിയുടെ ആരോഗ്യ പരിരക്ഷ ശാരീരികവും മാനസികവുമായ ആരോഗ്യമുള്ള ഭാവിജീവിതത്തെ നിർണയിക്കുന്നു.

രക്ഷാകർത്താക്കളോട്

കുട്ടിയുടെ വളച്ചയ്ക്കനുസരിച്ച് അവളെ പുറംലോകത്തേക്ക് പ്രവേശിക്കാൻ പ്രാപ്തയാക്കുക.

കുഞ്ഞുങ്ങളെ സ്നേഹിക്കുക, പൂർണമായും അവളെ സ്വീകരിക്കുക, അവളെ മനസിലാക്കുക, ബഹുമാനിക്കുക,

അവരുടെ കഴിവും കഴിവുകേടുകളും മനസിലാക്കുക.

അവരുടെ പ്രശ്നങ്ങൾ കാതോർക്കുക.

അഭിനന്ദിക്കാൻ മറക്കാതിരിക്കുക. ആത്മവിശ്വാസം വർദ്ധിപ്പിക്കുക.

ഭാവിയിൽ അമ്മയുടെ റോൾ ചെയ്യാനും കുടുംബബന്ധങ്ങളുടെ മൂല്യങ്ങൾ പാലിക്കാനും പ്രാപ്തയാക്കുക.

ശുചിത്വശീലങ്ങൾ, വ്യായാമശീലങ്ങൾ - ഇവ ജീവിതത്തിന്റെ ഭാഗമാക്കുക.

കൗമാരക്കാരായ പെൺകുട്ടികളുടെ ചെറിയ ആരോഗ്യപ്രശ്നങ്ങൾ പോലും ശ്രദ്ധിക്കുക.

ആർത്തവസംബന്ധമായ പ്രശ്നങ്ങൾക്ക് ശരിയായ വൈദ്യോപദേശം തേടുക.

ആരോഗ്യമായ ആഹാരശീലങ്ങൾ പാലിക്കുക.

കൗമാര ആരോഗ്യ ബോധവത‌്‌കരണ ക്ളാസുകളിൽ പങ്കെടുപ്പിക്കുക.

അവരുടെ സുഹൃത്ത് ബന്ധങ്ങൾ ശ്രദ്ധിക്കുക. അമ്മയാകുക ഏറ്റവും അടുത്ത സുഹൃത്ത്.

ഏതു കാര്യത്തിലും വേണ്ട പിന്തുണ നൽകുക.

അരുത്

അകാരണമായ ഭയം, നിരാശ, ഉത്‌കണ്ഠ, ആകാംക്ഷ, ഉറക്കമില്ലായ്മ ഇവ അവഗണിക്കാതിരിക്കുക.

കുട്ടികളെ പറ്റി എന്തെങ്കിലും കിംവദന്തി കേട്ടാൽ അത് കണ്ണും പൂട്ടി വിശ്വസിക്കരുത്.

അകാരണമായി കുറ്റപ്പെടുത്തരുത്, പരിഹസിക്കരുത്, ശാപവാക്കുകൾ ഉപയോഗിക്കരുത്.

തെറ്റായ ആഹാരശീലങ്ങൾ ആണ്. അവ കൃത്യമായും ഒഴിവാക്കുക.

ബേക്കറി ഫുഡ്, ടിൻ ഫുഡ്, ജങ്ക് ഫുഡ്, ഫാസ്റ്റ് ഫുഡ് ഇവ ഒഴിവാക്കുക.

മൈദ അടങ്ങിയ ഭക്ഷണ പദാർത്ഥങ്ങൾ ഒഴിവാക്കുക.

ശരിയായ ലൈംഗിക വിദ്യാഭ്യാസം കുട്ടികൾക്ക് നൽകുക.

കുട്ടികളോട്

അമ്മയെ ഏറ്റവും അടുത്ത സുഹൃത്താക്കുക.

നോ പറയേണ്ടത് നോ പറയുക.

ശാരീരികവും മാനസികവുമായ പ്രശ്നങ്ങൾ അമ്മയുമായി പങ്കിടുക.

ടിവി, കംപ്യൂട്ടർ ഇവയ്ക്കുവേണ്ടി ദിവസവും അര മണിക്കൂറിൽ കൂടുതൽ ചെലവിടരുത്.

വ്യായാമം നിത്യജീവിതത്തിന്റെ ഭാഗമാക്കുക.

ആരോഗ്യപ്രശ്നങ്ങൾക്ക് പരിഹാരം കൃത്യസമയത്ത് തേടുക.

ആഹാരശീലങ്ങൾ, പഠനം ഇവയ്ക്ക് കൃത്യത പാലിക്കുക.

പ്രഭാതഭക്ഷണം ഒഴിവാക്കുന്ന പ്രവണത അനാരോഗ്യകരമാണ്.

ഇലക്കറികൾ, പാൽ, പാലുത്‌‌പന്നങ്ങൾ ഇവ അടങ്ങിയ ഭക്ഷണം ശീലിക്കുക.

ഡോ. ജി.വി സിദ്ധി

ഗവ.ആയുർവേദ ഡിസ്പെൻസറി

കല്ലിയൂർ, തിരുവനന്തപുരം