aug10e

ആറ്റിങ്ങൽ: കേന്ദ്ര ഗവ. സി.ഡി.ടി.പി പദ്ധതി പ്രകാരം ആറ്റിങ്ങൽ ഗവ. പോളിടെക്നിക് കോളേജും എസ്.എൻ.ഡി.പി യോഗം ആറ്റിങ്ങൽ യൂണിയനും സംയുക്തമായി എല്ലാ വിഭാഗം വനിതകൾക്കുമായി സംഘടിപ്പിച്ച സൗജന്യ എംബ്രോയിഡറി,​ ഫാബ്രിക് പെയിന്റിംഗ്,​ ഫുഡ് പ്രോസസിംഗ് കോഴ്സുകളിൽ വിജയിച്ചവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണ ഉദ്ഘാടനം യൂണിയൻ സെക്രട്ടറി എം. അജയൻ നിർവഹിച്ചു.

പ്രോഗ്രാം ജൂനിയർ കൺസൾട്ടന്റ് പി. ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. ട്രെയിനിംഗ് ഇൻസ്ട്രക്ടർമാരായ ബിന്ദു,​ വനിത,​ യൂണിയൻ കൗൺസിലർ ദഞ്ചുദാസ്,​ യൂണിയൻ വനിതാ സംഘം ഭാരവാഹികളായ ഉഷ,​ പ്രശോഭാ ഷാജി. ബിന്ദു ബിനു എന്നിവർ പങ്കെടുത്തു.