ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഈ കാര്യങ്ങൾ ഓർത്തുവയ്ക്കുക.
1. ഉരുൾപൊട്ടൽ സാദ്ധ്യതയുള്ളതിനാൽ മലയോര മേഖലയിലേക്കുള്ള രാത്രി യാത്ര ഒഴിവാക്കണം
2. മലയോര റോഡുകൾക്ക് കുറുകെയുള്ള ചെറിയ ചാലുകളുടെ അരികിൽ വാഹനങ്ങൾ നിറുത്തരുത്. ഉരുൾപൊട്ടലിനും മലവെള്ളപ്പാച്ചിലിനും അവിടെ സാദ്ധ്യത കൂടുതലാണ്
3. മലയോര മേഖലയിലും ബീച്ചുകളിലും വിനോദ സഞ്ചാരം ഒഴിവാക്കുക.
4. നദി മുറിച്ചു കടക്കരുത്
5. സമൂഹ മാദ്ധ്യമങ്ങളിലൂടെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുത്. 6.പാലങ്ങളിലും നദിക്കരികിലും മറ്റും നിന്ന് സെൽഫി എടുക്കരുത്
7. പുഴകളിലും ചാലുകളിലും വെള്ളക്കെട്ടിലും കുട്ടികൾ ഇറങ്ങുന്നില്ല എന്ന് മുതിർന്നവർ ഉറപ്പുവരുത്തണം
8. ടിവിയിലും റേഡിയോയിലും വരുന്ന മുന്നറിയിപ്പുകൾ ശ്രദ്ധിക്കുക.
9. ജലം കെട്ടിടത്തിനുള്ളിൽ പ്രവേശിച്ചാൽ, വൈദ്യുത ആഘാതം ഒഴിവാക്കാനായി മെയിൻ സ്വിച്ച് ഓഫ് ആക്കുക
10.വീട്ടിൽ അസുഖമുള്ളവരോ അംഗപരിമിതരോ ഭിന്നശേഷിക്കാരോ പ്രായമായവരോ കുട്ടികളോ ഉണ്ടെങ്കിൽ അവരെ ആദ്യം മാറ്റാൻ ശ്രമിക്കുക. പ്രത്യേക സഹായം ആവശ്യമാണെങ്കിൽ, സാമൂഹിക സുരക്ഷാ ഉദ്യോഗസ്ഥരെ അറിയിക്കുക.
11. വൈദ്യുതോപകരണങ്ങൾ വെള്ളം കയറിയാലും നശിക്കാത്ത തരത്തിൽ ഉയരത്തിൽ വയ്ക്കുക.
12.വളർത്തുമൃഗങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയോ, കെട്ടഴിച്ചു വിടുകയോ ചെയ്യുക.
13.വാഹനങ്ങൾ ഉയർന്ന പ്രദേശങ്ങളിലേക്ക് മാറ്റി പാർക്ക് ചെയ്യുക.
14. താഴ്ന്ന പ്രദേശത്തെ ഫ്ളാറ്റുകളിൽ ഉള്ളവർ ഫ്ളാറ്റിന്റെ സെല്ലാറിൽ കാർ പാർക്ക് ചെയ്യാതെ കൂടുതൽ ഉയർന്ന സ്ഥലങ്ങളിലേക്കു മാറ്റുക.
15.രക്ഷാപ്രവർത്തനങ്ങളിൽ പരിശീലനം ലഭിച്ചവർ മാത്രം ദുരിതാശ്വാസ സഹായം നൽകുവാൻ പോകുക. മറ്റുള്ളവർ അവർക്ക് പിന്തുണ കൊടുക്കുക.