ddd

നെയ്യാറ്റിൻകര : ഭിന്നശേഷിക്കാരുടെ സർവീസ് പ്രൊമോഷനെ സംബന്ധിച്ച സുപ്രീം കോടതി ഉത്തരവ് സർക്കാർ നടപ്പാക്കണമെന്ന് ഡിഫറന്റ്ലി ഏബിൾഡ് എംപ്ലോയീസ് അസോസിയേഷൻ താലൂക്ക് സമ്മേളനം ആവശ്യപ്പെട്ടു. നെയ്യാറ്റിൻകര ഗവ.ഹയർസെക്കൻഡറി സ്കൂളിൽ നടന്ന സമ്മേളനം കെ.ആൻസലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ താലൂക്ക് പ്രസിഡന്റ് രാമപുരം ഉണ്ണിക്കുട്ടൻ അദ്ധ്യക്ഷനായി. വിരമിക്കുന്ന ജീവനക്കാരെ എം.വിൻസെന്റ് എം.എൽ.എ ആദരിച്ചു.അസോസിയേഷൻ ജില്ലാ സെക്രട്ടറി ശശാങ്കബാബു, എസ്.എൻ.ശരത്, സംസ്ഥാന പ്രസിഡന്റ് ബിജു, ഡോ.ജോബി തുടങ്ങിയവർ പങ്കെടുത്തു. പുതിയ താലൂക്ക് ഭാരവാഹികളായി രാമപുരം ഉണ്ണിക്കുട്ടൻ (പ്രസിഡന്റ്), അരുമരാജ് ജെ.(സെക്രട്ടറി), എസ്.സതീഷ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.