kerala-flood
kerala flood

തിരുവനന്തപുരം: അപകടസാദ്ധ്യതാ സ്ഥലങ്ങളിൽ ഉരുൾപൊട്ടലിന് മുമ്പും ഉരുൾപൊട്ടൽ സമയത്തും അതിന് ശേഷവും പാലിക്കേണ്ട നിർദ്ദേശങ്ങളിതാ:

കാലാവസ്ഥാ കേന്ദ്രത്തിന്റെയും ദുരന്തനിവാരണ അതോറിറ്റിയുടെയും മുന്നറിയിപ്പുകൾ പാലിക്കുക

അടിയന്തര സാഹചര്യത്തിൽ ഉപയോഗിക്കേണ്ട സാധനങ്ങളടങ്ങിയ എമർജൻസി കിറ്റ് കരുതുക

ടെലിഫോൺ നമ്പരുകൾ അറിഞ്ഞിരിക്കുക.

വീട് ഒഴിയാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ നിർദ്ദേശമുണ്ടെങ്കിൽ എത്രയും പെട്ടെന്ന് സുരക്ഷിതകേന്ദ്രങ്ങളിൽ അഭയം തേടുക.

ഉരുൾപൊട്ടൽ സമയത്ത് മരങ്ങളുടെ ചുവട്ടിൽ അഭയം തേടരുത്

 വയോധികർ, കുട്ടികൾ, ഭിന്നശേഷിക്കാർ, കിടപ്പുരോഗികൾ എന്നിവർക്ക് രക്ഷാപ്രവർത്തനത്തിൽ മുൻഗണന വേണം

ഉരുൾപൊട്ടലുണ്ടായ സ്ഥലത്തേക്ക് സന്ദർശനം ഒഴിവാക്കുക. അത് രക്ഷാപ്രവർത്തനത്തെ ബാധിക്കും

 വീണുകിടക്കുന്ന വൈദ്യുതിലൈനുകളുണ്ടെങ്കിൽ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്തണം.

 ആംബുലൻസിനും മറ്റ് വാഹനങ്ങൾക്കും സുഗമമായി പോകാൻ സാഹചര്യമൊരുക്കുക.

കെട്ടിടാവശിഷ്ടങ്ങളിൽ പരിശോധന നടത്തേണ്ടത് പരിശീലനം ലഭിച്ചവർ മാത്രം

മൊബൈൽ കണക്ടിവിറ്റിക്കായി സെൽ ഓൺ വീൽസ്

ടവർ നശിക്കുകയും മൊബൈൽ കണക്ടിവിറ്റി ഇല്ലാതിരിക്കുകയും ചെയ്യുന്ന ഇടങ്ങളിൽ ഉപയോഗിക്കാൻ 'സെൽ ഓൺ വീൽസ്" എന്ന സഞ്ചരിക്കുന്ന സംവിധാനം സജ്ജമാക്കിയതായി മുഖ്യമന്ത്രി അറിയിച്ചു. മൊബൈൽ കവറേജ് ലഭിക്കാത്തത് മലയോരമേഖലയിലെ രക്ഷാപ്രവർത്തനത്തിനും അപകടവിവരം യഥാസമയം അറിയുന്നതിനും തടസമുണ്ടാക്കുന്നുണ്ട്. ഇത് കണക്കിലെടുത്ത് മൊബൈൽ ടവറുകളുടെ പ്രവർത്തനത്തിനാവശ്യമായ ഇന്ധനം എത്തിക്കാനും കേടുപാട് തീർക്കാനും ആവശ്യമായ അനുമതികളും സഹായവും ലഭ്യമാക്കാൻ ജില്ലാ കളക്ടർമാരെ ചുമതലപ്പെടുത്തി.