കാട്ടാക്കട: കാട്ടാക്കടയിൽ നിന്ന് ജനവാസ കേന്ദ്രമായ പൂവച്ചൽ പുന്നാംകരിക്കകത്തേക്ക് വിദേശ മദ്യ വില്പനശാല മാറ്റുന്നതിനെതിരെ പ്രതിഷേധം ശക്തം. ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ നടത്തുന്ന പ്രതിഷേധ സമരത്തിന് വിവിധ രാഷ്ട്രീയകക്ഷികൾ പിന്തുണ പ്രഖ്യാപിച്ചു. ഇന്നലെ ബി.ജെ.പി മഹിളാമോർച്ചാ പ്രവർത്തകർ സമരത്തിന് ഐക്യദാർഢ്യവുമായി സമരപ്പന്തലിലെത്തി.
ബി.ജെ.പി അരുവിക്കര മണ്ഡലം സെക്രട്ടറി ജ്യോതികുമാർ, വീരണകാവ് മേഖലാ പ്രസിഡന്റ് ദീപു, ഭാരവാഹികളായ ലാലു, ബീന, സന്തോഷ്, സുനിൽകുമാർ, അഭിലാഷ്, വിഷ്ണു, മഹിളാമോർച്ചാ അരുവിക്കര നിയോജക മണ്ഡലം പ്രസിഡന്റ് ശ്രീകല എന്നിവരുടെ നേതൃത്വത്തിലായിരുന്നു സമരപ്പന്തലിൽ എത്തിയത്.
വരും ദിവസങ്ങളിൽ സമരസമതിയോടൊപ്പം ശക്തമായ സമര പരിപാടികളിൽ പ്രവർത്തകർ പങ്കെടുക്കുമെന്ന് മഹിള മോർച്ച അരുവിക്കര നിയോജക മണ്ഡലം പ്രസിഡന്റ് ശ്രീകല അറിയിച്ചു.