kerala-flood
kerala flood

തിരുവനന്തപുരം: രക്ഷാപ്രവർത്തനങ്ങൾക്കായി 923 മത്‌സ്യത്തൊഴിലാളികളെയും 397ബോട്ടുകളും തയ്യാറാക്കി. 210 ബോട്ടുകൾ രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കുന്നുണ്ട്. 361 രക്ഷാപ്രവർത്തന സംഘങ്ങൾ പ്രവർത്തിക്കുന്നു. 4,311 പേരെ രക്ഷിച്ച് സുരക്ഷിതസ്ഥാനങ്ങളിലെത്തിച്ചിട്ടുണ്ട്. കോഴിക്കോട് 54 ബോട്ടുകൾ എത്തിച്ചിട്ടുണ്ട്. കണ്ണൂർ, കാസർകോട്, ആലപ്പുഴ എന്നിവിടങ്ങളിൽ 50 വീതം ബോട്ടുകൾ തയ്യാറായിട്ടുണ്ട്.