thathi

നിലമാമൂട്: തത്തിയൂർ സെന്റ് മേരീസ് പരിശുദ്ധ മാതാവിന്റെ സ്വർഗാരോപിത തിരുനാളിന് ഫാ. ജോൺപോൾ കുരിശിങ്കൽ എസ്.എസ്.സി കൊടിയേറ്റ് നടത്തി. ഫാ. സജി തോമസിന്റെ മുഖ്യകാർമ്മികത്വത്തിൽ ദിവ്യബലിയും നടന്നു. വ്യാഴാഴ്ച വരെ വൈകിട്ട് ബൈബിൾ പാരായണം, ജപമാല, 6.15ന് ജീവിത നവീകരണ ധ്യാനം, ദിവ്യബലി, ചൊവ്വാഴ്ച ഫാ. ഷാജു സൈബാസ്റ്റ്യന്റെ മുഖ്യകാർമ്മികത്വത്തിൽ ദിവ്യബലി, ഫാ. ഷോണി മാത്യു വചന പ്രഘോഷണവും നടത്തും. ബുധനാഴ്ച വൈകിട്ട് ഫാ. യേശുദാസ് പ്രകാശിന്റെ കാർമ്മികത്വത്തിൽ ദിവ്യബലി, വ്യാഴാഴ്ച വൈകിട്ട് സമാപന സമൂഹ ദിവ്യബലി ഫാ. സൈമൺ പീറ്ററിന്റെ മുഖ്യകാർമ്മികത്വത്തിൽ ഫാ. ടിനു ഫ്രാൻസിസ് വചന പ്രഘോഷണം നടത്തും. തുടർന്ന് തിരുസ്വരൂപ പ്രദിക്ഷണം, കൊടിയിറക്ക്, സ്നേഹവിരുന്ന്.