eid

തിരുവനന്തപുരം: ത്യാഗത്തിന്റെയും സഹനത്തിന്റെയും ഓർമ്മ പുതുക്കി വിശ്വാസികൾ ഇന്ന് ബലിപെരുന്നാൾ ആഘോഷിക്കും. പുതുവസ്ത്രങ്ങളണിഞ്ഞ് ഈദ്ഗാഹുകളിലും പള്ളികളിലും അവർ ഒത്തുചേരും. പ്രവാചകനായ ഇബ്രാഹിം മകൻ ഇസ്മായീലിനെ ദൈവകല്പന പ്രകാരം ബലി കൊടുക്കാൻ ശ്രമിച്ചതിന്റെ ഓർമ്മ പുതുക്കിയും വിശുദ്ധ ഹജ്ജിന്റെ സമാപനം കുറിച്ചുമാണ് ബലിപെരുന്നാൾ ആഘോഷിക്കുന്നത്. ദൈവപ്രീതിക്കായി മനുഷ്യനെ ബലിനൽകരുതെന്ന സന്ദേശവും ബലിപെരുന്നാൾ നൽകുന്നു.