veeduthakarnnu

മുടപുരം: ശക്തമായ മഴയിൽ മൺതിട്ട ഇടിഞ്ഞ് വീണ് വീട് ഭാഗീകമായി നശിച്ചു. കിഴുവിലം ആയുർവേദ ജംഗ്ഷന് സമീപം ചരുവിള വീട്ടിൽ വിജയന്റെ വീടിനാണ് നാശനഷ്ടമുണ്ടായത്. കഴിഞ്ഞ ദിവസം വെളുപ്പിനെ പെയ്ത മഴയത്ത് സമീപവാസിയുടെ പുരയിടത്തിന്റെ അതിരിൽ കെട്ടിയിരുന്ന കരിങ്കൽ മതിലും മണ്ണും അടർന്ന വീടിന് മുകളിൽ പതിക്കുകയായിരുന്നു. മൺതിട്ട വീണ് വീടിന്റെ ചുമരും തകർന്നു. ഈ സമയം വിജന്റെ മകൻ വൈശാഖ് ഈ മുറിയിൽ ഉറങ്ങുകയായിരുന്നു. മണ്ണിടിയുന്ന ശബദ്ദം കേട്ടയുടനെ വൈശാഖ് മുറിയിൽ നിന്ന് പുറത്തെയ്ക്ക ഓടിയതിനാൽ അപകടം ഒഴിവായി. മുകളിൽ നിന്ന് ഇടിഞ്ഞ മണ്ണ് മുറിയ്ക്കുളളിൽ വരെ എത്തി. മുകളിലത്തെ പുറയിടത്തിൽ കെട്ടി നിന്ന വെളളം മൺതിട്ടയോടപ്പം താഴേയ്ക്ക് പതിക്കുകയായിരുന്നു. വില്ലേജ് അധികൃതർ സംഭവ സ്ഥലം സന്ദർശിച്ച് നാശനഷ്ടം വിലയിരുത്തി.