വർക്കല: കവലയൂർ മാടൻ കാവ് അജി ബിൽഡിംഗിൽ എ.എം. സലീം (76, അജിമോൻ മോട്ടോർസ് ഉsമ) നിര്യാതനായി. 40 വർഷമായി സ്വകാര്യ ബസ് സർവ്വീസ് നടത്തുന്ന ഇദ്ദേഹം മണമ്പൂർ ഗ്രാമപഞ്ചായത്ത് മുൻ മെമ്പറാണ്. കോൺഗ്രസ് വർക്കല ബ്ലോക്ക് ജനറൽ സെക്രട്ടറി, കുളമുട്ടം മുസ്ലിം ജമാ അത്ത് മുൻ പ്രസിഡന്റ്, പുവത്തുമൂല കയർ സഹകരണ സംഘം മുൻ പ്രസിഡന്റ്, കുളമുട്ടം ആയുർവേദ ആശുപത്രി വികസമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: സഹീല ബീവി. മക്കൾ: അജി, റെജി, ലാജി.