ചിറയിൻകീഴ്: കഴിഞ്ഞ ദിവസത്തെ കാറ്റിലും മഴയിലും കൂറ്റൻ ആഞ്ഞിലിമരം വീണ് വീട് തകർന്ന ആഴൂർ കാട്ടിൽ ചരുവിളയിൽ സുഭദ്ര, വികലാംഗനായ മകൻ സന്തോഷ് എന്നിവരെ കോൺഗ്രസ് പ്രവർത്തകർ സന്ദർഷിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.എസ്. കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ ഇരുവർക്കും ഭക്ഷണം നൽകി. മറ്റ് സഹായങ്ങളും വാഗ്ദാനം ചെയ്തു. പഞ്ചായത്തംഗങ്ങളായ അഴൂർ വിജയൻ, കെ. ഓമന, നേതാക്കളായ വി.കെ. ശശിധരൻ, ജി. സുരേന്ദ്രൻ, എ.ആർ. നിസാർ, എസ്.ജി. അനിൽകുമാർ, അഖിൽ അഴൂർ, എം. നിസാം തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.