കിളിമാനൂർ: നിത്യ രോഗിയും തൊളിക്കുഴിയിൽ വർഷങ്ങളായി പച്ചക്കറി കച്ചവടം നടത്തുന്നതുമായ കല്ലറ തുമ്പോട് കുന്നുവിള വീട്ടിൽ അബൂബക്കറിന്(63) ചികിത്സിക്കാൻ സാമ്പത്തിക സഹായം നൽകി തൊളിക്കുഴി വാട്സാപ്പ് ഗ്രൂപ്പ്. നിത്യജീവിത ചെലവിന് പത്തു വർഷത്തിലതികമായി തൊളിക്കുഴിയിൽ ചെറുകിട പച്ചക്കറി കച്ചവടം നടത്തി വരുന്ന അബൂബക്കറിനെ വർഷങ്ങൾക്കുമുമ്പ് പിടിപെട്ട ചിക്കൻഗുനിയ പനിയാണ് നിത്യ രോഗിയാക്കി മാറ്റിയത്. രണ്ടു കാലുകൾക്കും നീര് ബാധിച്ചു മാസങ്ങളോളം ആശുപത്രിയിലായി. മാസത്തിൽ പകുതി ദിവസവും ആശുപത്രിയിലാണ്. വിശ്രമം എടുക്കാത്തതിനാൽ ഒരു കാലിന് മന്ത് ബാധിച്ചിരിക്കുകയാണ്. അദ്ദേഹത്തിന്റെ ദയനീയസ്ഥിതി കണ്ട തൊളിക്കുഴി വാട്സ്ആപ്പ് ഗ്രൂപ്പ് ചികിത്സയ്ക്കായി അംഗങ്ങളിൽ നിന്ന് സമാഹരിച്ച 32,000 രൂപ ഇന്നലെ കടയിലെത്തി കൈമാറി. ചികിത്സിക്കാൻ പണം ലഭ്യമായതിനാൽ അടുത്ത ദിവസം തന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പോകുവാൻ തയാറായിരിക്കുകയാണ് അബൂബക്കർ. ഗ്രൂപ്പ് പ്രസിഡന്റ് എ. എം. ഇർഷാദ്, ജനറൽ സെക്രട്ടറി എം. തമീമുദ്ദീൻ, ഗ്രൂപ്പ് അഡ്മിൻ എസ്. ഫൈസി, ഗ്രൂപ്പ് പ്രതിനിധികളായ ബി. ഷാജി, നിസാർ കുന്നുംപുറം, ഷമീം. എ. ആർ, അനീസ് മീൻമുട്ടി, രഞ്ജിത്, ശാം, നദീർ, സിയാദ്, അനീസ് കാസിം, ജവാദ്, അനീസ് എന്നിവരുടെ നേതൃത്വത്തിൽ ആണ് സഹായം നൽകിയത്.