1

വിഴിഞ്ഞം: ശാന്തിഗ്രാമിന്റെ മുപ്പത്തിരണ്ടാംവാർഷികത്തോടനുബന്ധിച്ചുള്ള വിവിധ പരിപാടികൾക്ക് തുടക്കമായി. നെഹ്‌റു യുവകേന്ദ്രയുടെ സഹകരണത്തോടെ ആരംഭിച്ച ഹോളിസ്റ്റിക്ക് തെറാപ്പീസ് ത്രൈമാസ സർട്ടിഫിക്കറ്റ് കോഴ്സും വൈദ്യമഹാസഭയുടെ കർക്കടകമാസാചരണവും നാട്ടറിവ് പഠനക്ലാസും എം. വിൻസെന്റ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. തിരുപുറം ഗ്രാമ പഞ്ചായത്ത് അംഗം എസ്. സ്റ്റീഫൻ അദ്ധ്യക്ഷത വഹിച്ചു. ശാന്തിഗ്രാം ഡയറക്ടർ എൽ. പങ്കജാക്ഷൻ സ്വാഗതവും ജോ. ഡയറക്ടർ ജി.എസ്. ശാന്തമ്മ നന്ദിയും പറഞ്ഞു. അനിൽ വൈദിക് (വൈദിക പഠനകേന്ദ്രം, കൈവല്യധാമം, പാലക്കാട്), ജോസ് പാറശ്ശേരി വൈദ്യർ, ഇടുക്കി, അബ്ദുൾ ജലീൽ ഗുരുക്കൾ, കൊച്ചി, വി. വിജയകുമാർ (ഡയറക്ടർ, ശാന്തിഗ്രാം ആരോഗ്യനികേതനം) എന്നിവർ ക്ലാസുകൾക്കും ചികിത്സാ ക്യാമ്പിനും നേതൃത്വം നൽകി. 15 ന് രാവിലെ 10ന് വിഴിഞ്ഞത്തിനു സമീപം ചപ്പാത്ത് ശാന്തിഗ്രാമിൽ നടക്കുന്ന വാർഷികാഘോഷം ശശി തരൂർ എം.പി ഉദ്ഘാടനം ചെയ്യും. ഒ. രാജഗോപാൽ എം.എൽ.എ മുഖ്യാതിഥിയായിരിക്കും. ഹോമിയോപ്പതി അക്കാഡമിക് രംഗത്തെ സമഗ്ര സംഭാവനയ്ക്ക് ഭാരത സർക്കാരിന്റെ 2019ലെ ദേശീയ പുരസ്കാരം നേടിയ ഡോ. രവി എം. നായർ, പ്രമുഖ ഹൃദ്രോഗ നാട്ടു ചികിത്സകൻ പന്നിയോട് സുകുമാരൻ വൈദ്യർ, പ്രമുഖ പാരമ്പര്യ ആയുർവേദ - സിദ്ധവൈദ്യനും ശാസ്ത്രജ്ഞനുമായ പ്രൊഫ. കെ. പത്മപാദൻ പിള്ള, പ്രമുഖ അക്യുപ്രഷർ സമഗ്രചികിത്സകൻ ആചാര്യ ജോർജ് ജേക്കബ് എന്നിവർക്ക് ആദരവും പുരസ്കാരങ്ങളും സമർപ്പിക്കും. ശാന്തിഗ്രാം ചെയർമാൻ ഡോ. ഷാജിക്കുട്ടി അദ്ധ്യക്ഷത വഹിക്കും. തുടർന്ന് സൗജന്യ അക്യുപ്രഷർ _ സമഗ്രചികിത്സാ ക്യാമ്പ് നടക്കും. ഫോൺ: 9072302707.