road

കല്ലമ്പലം: ഒറ്റൂർ പഞ്ചായത്തിലെ തോപ്പുവിളയിൽ ചരുവിള വീട്ടിൽ ലളിതയുടെ വീട് വെൽഫെയർ പാർട്ടി ജില്ല ട്രഷറർ എം. ഖുത്തുബ്, ഒറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ. സുഭാഷ് എന്നിവർ സന്ദർശിച്ചു. കഴിഞ്ഞദിവസം പെയ്ത മഴയിലും കാറ്റിലും ലളിതയുടെ വീട് പൂർണമായും തകരുകയും വീട്ടുപകരണങ്ങൾ നശിക്കുകയും ചെയ്തിരുന്നു. മേൽക്കൂരയും ഇടിഞ്ഞുവീണു. വീട് അകത്തുണ്ടായിരുന്ന ഭാഗ്യം തലനാഴിഴയ്ക്കാണ് രക്ഷപെട്ടത്. തകർന്ന വീട് റവന്യൂ അധികൃതർ സന്ദർശിക്കണമെന്നും എത്രയും വേഗം റോഡ് പുനഃർ നിർമ്മിക്കണമെന്നും എം.ഖുത്തൂബ് ആവശ്യപ്പെട്ടു. എന്നാൽ വീട് പുനഃർനിർമ്മിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ആറ്റിങ്ങൽ സഹസിൽദാർ ഉറപ്പ് നൽകിയതായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ. സുഭാഷ് അറിയിച്ചു.