l-p-s

പാലോട്: കൊല്ലായിൽ ഗവ. എൽ.പി സ്‌കൂളിന്റെ മതിൽ മഴയിൽ തകർന്നുവീണു. റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് മതിലിനു താഴെയുള്ള മണ്ണ് നീക്കം ചെയ്‌തതാണ് തകർച്ചയ്‌ക്ക് കാരണമെന്ന് പി.ടി.എ ഭാരവാഹികളും നാട്ടുകാരും ആരോപിച്ചു. ശനിയാഴ്ചയാണ് സംഭവം. സ്‌കൂളിന് അവധിയായിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. അധികൃതർ അനുകൂല നടപടിയെടുത്തില്ലെങ്കിൽ പ്രതിഷേധ സമരവുമായി മുന്നോട്ട് പോകുമെന്ന് പി.ടി.എ ഭാരവാഹികളും നാട്ടുകാരും അറിയിച്ചു.